Keralam
അശ്ലീല വീഡിയോകൾ പങ്കുവെച്ചു : ബന്ധപ്പെട്ട കേസിൽ വിവാദ യൂട്യൂബർ ' തൊപ്പി'ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

എറണാകുളം : യൂട്യൂബ് ചാനലിലൂടെ അശ്ലീല വീഡിയോകൾ പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസിൽ വിവാദ യൂട്യൂബർ നിഹാദി(തൊപ്പി ) നെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എറണാകുളം റൂറൽ സൈബർ പൊലീസ്.കേസിൽ മുൻകൂർ ജാമ്യം തേടി നിഹാദ് കോടതിയെ സമീപിച്ചിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത എതിർപ്പാണുണ്ടായത്. പ്രതിയുടെ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തതിന് പിന്നാലെയാണ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.നേരത്തെ വിവാദങ്ങളെ തുടർന്ന് തൊപ്പിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ പൂട്ടിയിരുന്നു. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.