ഗാനരചയിതാവ് വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

ചെന്നൈ: സാഹിത്യത്തിനായി ജീവിതം സമർപ്പിച്ച പൊന്‍വസന്തം വൈരമുത്തുസ്വമിക്ക് ജ്ഞാനപീഠ പുരസ്‌കാരം. തമിഴ് സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് 2025 ലെ ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിക്കുന്നത്. പതിനൊന്ന് ലക്ഷം രൂപയും വാഗ്‌ദേവി ശില്‍പ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.തമിഴ് സാഹിത്യ ലോകത്ത് നിന്ന് ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനാകുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം .
തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖനായ ഗാനരചയിതാവും കവിയും നോവലിസ്റ്റുമാണ് വൈരമുത്തു . ഗാനരചനയ്ക്ക് നിരവധി സംസ്‌ഥാന -ദേശീയ പുരസ്‌കാരങ്ങള്‍ നേരത്തെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പത്മഭൂഷൺ, പത്മശ്രീ, സാഹിത്യ അക്കാദമി, കലൈമാമണി അവാർഡ്, ഭാവേന്ദ്രർ അവാർഡ്, ഭാരതി സാഹിത്യ അവാർഡ്, മികച്ച ഗാനരചയിതാവാനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട് വൈരമുത്തു. 1980 ൽ പുറത്തിറങ്ങിയ നിഴൽഗൾ എന്ന ചിത്രത്തിലൂടെയാണ് വൈരമുത്തു സിനിമയിൽ തുടക്കം കുറിക്കുന്നത്. 40 വർഷത്തെ സിനിമാ ജീവിതത്തിൽ അദ്ദേഹം 7,500-ലധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്.
തമിഴിൽ ഇതുവരെ രണ്ട് പേർക്ക് മാത്രമേ ജ്ഞാനപീഠം ലഭിച്ചിട്ടുള്ളൂ. ഇതിനുമുമ്പ്, 1975 ൽ എഴുത്തുകാരൻ അഖിലനും, 2002 ൽ എഴുത്തുകാരൻ ജയകാന്തനും ഈ അവാർഡ് ലഭിച്ചു.
തമിഴ്‌നാടിൻ്റെ കള്ളിക്കാട്ട് ഇതിഹാസം
തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ മേട്ടൂർ ഗ്രാമത്തിൽ കൃഷിക്കാരായിരുന്ന രാമസാമിയുടെയും ഭാര്യ അംഗമ്മാളുടെയും മകനായി 1953 ജൂലൈ 13നാണ് വൈരമുത്തു ജനിച്ചത്. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് വൈരമുത്തു ബിരുദാനന്തര ബിരുദം നേടി. ഒരു പരിഭാഷകനായാണ് തൻ്റെ ഔദ്യോഗിക ജീവിതം അദ്ദേഹം ആരംഭിച്ചത്.ആ കാലഘട്ടത്തിൽ തന്നെ അദേഹം രചിച്ച കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1980ൽ പി. ഭാരതിരാജ സംവിധാനം ചെയ്‌ത 'നിഴൽകൾ' എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അൻപത് വർഷം നീണ്ട ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500ലധികം ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കരം ലഭിച്ചു, ഇന്ത്യയിൽ ഈ നേട്ടം ഏറ്റവും കൂടുതൽ തവണ കൈവരിച്ച വ്യക്തി കൂടിയാണ്.
കവി എന്നതിലുപരി മികച്ച പ്രഭാഷകൻ കൂടിയായ വൈരമുത്തു തമിഴ് സാഹിത്യത്തിലെ ആധുനിക ശബ്‌ദമായാണ് അറിയപ്പെടുന്നത്. 1999-ൽ മികച്ച തമിഴ് നോവലിനുള്ള മികച്ച തമിഴ് നോവലിനുള്ള എസ്. പി. അടിത്തനാർ സാഹിത്യ അവാർഡ് തണ്ണീർ ദേശം എന്ന കൃതിയിലൂടെ അദ്ദേഹത്തെ തേടിയെത്തി.കള്ളികട്ടു ഇതിഹാസത്തിന് മികച്ച സാഹിത്യകൃതിക്കുള്ള സാഹിത്യ അക്കാദമി അവാർഡ് (2003), കവിത, നോവൽ, വരികൾ എന്നിവയിലൂടെ ഇന്ത്യൻ സാഹിത്യത്തിന് നൽകിയ സംഭാവനകൾക്ക് സാധന സമ്മാൻ (2009), മൂൻറാം ഉലക പോർന് മികച്ച തമിഴ് നോവലിനുള്ള ഇലക്കിയ ചിന്തനൈ അവാർഡ് (2013), ഇതേ നോവലിന് 2013-ൽ തമിഴ് സാഹിത്യത്തിലെ മികച്ച നോവലിനുള്ള തൻശ്രീ കെ.ആർ.
സോമസുന്ദരം ലിറ്ററേച്ചർ ഫൌണ്ടേഷൻ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 2018-ൽ കള്ളികട്ടു ഇത്തിഹാസത്തിൻ്റെ ഹിന്ദി പതിപ്പായ നകപാനി വാക് ഇതിഹാസക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇൻഡസ്ട്രിയുടെ ബുക്ക് ഓഫ് ദി ഇയർ അവാർഡും വൈരമുത്തുവിന് ലഭിച്ചു.