Keralam
പ്രകൃതിവിരുദ്ധ പീഡനം : മദ്രസ അധ്യാപകന് 36 വര്‍ഷം തടവും, 2,05,000 രൂപ പിഴയും ശിക്ഷ

കണ്ണൂർ :വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളില്‍ 36 വര്‍ഷം തടവും, 2,05,000 രൂപ പിഴടക്കാനും തലശേരി അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചു.കോട്ടയം മൗവ്വേരി ദാറുല്‍ ഹുദാ ഹൗസില്‍ സി. മുനീറിനെ (46) ആണ് ജഡ്ജി എം.ടി ജലജാറാണി ശിക്ഷിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ ഏഴുമാസം അധികതടവ് അനുഭവിക്കണം.2014 മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പീഡനത്തിരയായത്. കതിരൂര്‍ എസ്.ഐയായിരുന്ന എസ്. സുകേഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.കൂത്തുപറമ്പ് പൊലിസ് ഇന്‍സ്‌പെക്ടറായിരുന്ന യു. പ്രേമൻ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പി.എം ഭാസുരി ഹാജരായി.