മഹാശിവരാത്രി : ഗുരുദേവഗിരിയിൽ മഹാമൃത്യുഞ്ജയ ഹോമം

മുംബൈ : മഹാശിവരാത്രിയോടനുബന്ധിച്ച് നെരൂൾ ഗുരുദേവ ഗിരി മഹാദേവ ക്ഷേത്രത്തിൽ വിപുലമായ ആഘോഷ പരിപാടികൾ .ഞായറാഴ്ച പകൽ 11 നും വൈകിട്ട് 7.30നും സമൂഹ മഹാമൃത്യുഞ്ജയ ഹോമം ഉണ്ടായിരിക്കും. ഞായറാഴ്ച പുലർച്ചെ 5 നു നിർമാല്യം . തുടർന്ന് മഹാഗണപതി ഹോമം. 6 നു ഗുരുപൂജ, 6 .30 നു ഉഷ:പൂജ, തുടർന്ന് അഖണ്ഡ നാമജപ ആരംഭം. 6 .35 മുതൽ ഉച്ചയ്ക്ക് 2 വരെ അഭിഷേകം, അർച്ചന എന്നിവ നടക്കും . 11 നു മഹാമൃത്യുഞ്ജയ ഹോമം. 4 മുതൽ വീണ്ടും അഭിഷേകം, അർച്ചന എന്നിവ തുടങ്ങും. 6 .50 നു ഗുരുപൂജ. തുടർന്ന് ദീപാരാധന. 7 .30 നു വീണ്ടും മഹാ മൃത്യുഞ്ജയ ഹോമം, മഹാ ചതുർകാല പൂജ, വിശേഷാൽ ശിവരാത്രി പൂജ, രണ്ടു മണിക്കൂർ ഇടവിട്ട് മഹാമൃത്യുഞ്ജയ പൂജ എന്നിവയും ഉണ്ടായിരിക്കും. 16 നു പുലർച്ചെ 5 നു അഖണ്ഡനാമ ജപ സമർപ്പണം, കലശാഭിഷേകം. 7 മുതൽ പിതൃതർപ്പണം. 10 നു തിലഹവനം.
ബലിതർപ്പണത്തിന് സൗകര്യം
ശിവരാത്രി അമാവാസിയോടനുബന്ധിച്ച് പിതൃബലി തർപ്പണം ചെയ്യുന്നതിനുള്ള സൗകര്യവും ഇവിടെ ഉണ്ടായിരിക്കും. ഫോൺ: 7304085880 , 9892045445 ,9820165311