ദേവകിഅമ്മയുടെ മരണത്തിൽ അനുശോചിക്കാൻ മഹാരാഷ്ട്രാ കോൺഗ്രസ്സ് നേതാക്കൾ കേരളത്തിൽ
തിരുവനന്തപുരം / മുംബൈ: മഹാരാഷ്ട്രയുടെ ചുമതലയുമുള്ള ഓൾ ഇന്ത്യ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) അംഗവും മുൻ കേരള ആഭ്യന്തവകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തലയെ സന്ദർശിച്ച് മഹാരാഷ്ട്രാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി(എംപിസിസി) നേതാക്കൾ. തിരുവനന്തപുരത്തുള്ള ചെന്നിത്തലയുടെ വസതിയിലെത്തിയ നേതാക്കൾ മാതാവ് ദേവകി അമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. മഹാരാഷ്ട്രയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയും CWC അംഗവുമായ ബാലാസാഹെബ് തോറാട്ട് ,മുൻ മന്ത്രിമാരായ സതേജ് (ബണ്ടി) ഡി. പാട്ടീൽ, വിശ്വജിത് കദം, എം.പി.സി.സി. വൈസ് പ്രസിഡൻ്റും മുൻ എം.എൽ.എയുമായ മോഹൻ ജോഷി, യൂത്ത് കോൺഗ്രസ് മഹാരാഷ്ട്ര പ്രസിഡൻ്റ് ശിവാരാജ് മോറെ, എം.പി.സി.സി. ജനറൽ സെക്രട്ടറി ജോ ജോ തോമസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കഴിഞ്ഞ ഒരാഴ്ചയായി രമേശ് ചെന്നിത്തലയെ നേരിട്ടുകണ്ട് അനുശോചനമറിയിക്കുന്നുണ്ടെന്ന് ജോ ജോ തോമസ് അറിയിച്ചു.

