വിമാനാപകടം; മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

മുംബൈ: ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അടക്കം 5പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ പവാര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു. അജിത് പവാര്‍ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റാണ് തകര്‍ന്നതെന്നാണ് വിവരം. ഫ്ലൈറ്റ് റഡാർ പ്രകാരം, വിമാനം ബാരാമതി വിമാനത്താവളത്തിലേക്ക് രണ്ടാമതും അടുക്കാൻ ശ്രമിക്കുന്നതിനിടെ തകർന്നത്. മരിച്ച മറ്റുള്ളവരിർ രണ്ട് പൈലറ്റുമാരും അറ്റൻഡറും പവാറിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറും ഉൾപ്പെടുന്നു..ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ പവാർ ബാരാമതിയിലേക്ക് പോകുമ്പോഴാണ് ഇന്ന് രാവിലെ 8.45ന് അപകടമുണ്ടാകുന്നത്
വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിമാനം തകര്‍ന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.വിമാനം വിടി എസ്എസ്കെ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ, വിമാനം റൺവേയുടെ വശത്ത് നിന്ന് തെന്നിമാറി തകരുകയായിരുന്നെന്ന് വിമാനാപകടത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ബാരാമതി വിമാനത്താവള മാനേജർ ശിവാജി തവാരെപറഞ്ഞു.വിമാനം മുംബൈയിൽ നിന്ന് ചാർട്ടേഡ് ചെയ്ത ലിയർജെറ്റ് 45 ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാരാമതി വിമാനത്താവളം ഒരു സ്വകാര്യ ഓപ്പറേറ്ററാണ് നടത്തിയിരുന്നത്, അടുത്തിടെയാണ് മഹാരാഷ്ട്ര വിമാനത്താവള വികസന കമ്പനിക്ക് കൈമാറിയത്.
മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായിരുന്ന പവാർ, വ്യത്യസ്ത സർക്കാരുകളുടെ കീഴിൽ ആറ് തവണ ആ സ്ഥാനം വഹിച്ചിട്ടുണ്ട്. 1982 ൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 1991 ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, പിന്നീട് അമ്മാവൻ ശരദ് പവാറിനായി ആ സ്ഥാനം ഒഴിഞ്ഞുകൊടുത്തു.