മഹാരാഷ്ട്രയിൽ HSC പരീക്ഷകൾക്ക് ഇന്ന് തുടക്കം

മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡിന്റെ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് (HSC) ( 12-ാം ക്ലാസ് ബോർഡ് )പരീക്ഷകൾ ഇന്നാരംഭിക്കും, സംസ്ഥാനത്തുടനീളം 15,32,487 പേർ ഇതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പരീക്ഷയ്ക്കിടയിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട 248 പരീക്ഷാ കേന്ദ്രങ്ങളെ സൂക്ഷ്മമായി കെെകാര്യം ചെയ്യേണ്ടഇടങ്ങളായി വിദ്യാഭ്യസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് .ആകെയുള്ള ഉദ്യോഗാർത്ഥികളിൽ 7,99,773 പേർ സയൻസ് വിഭാഗത്തിൽ നിന്നും 3,80,692 പേർ ആർട്‌സിൽ നിന്നും 3,20,152 പേർ കൊമേഴ്‌സിൽ നിന്നും 27,378 പേർ വൊക്കേഷണൽ വിഭാഗത്തിൽ നിന്നും 4,492 പേർ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ഐടിഐ) നിന്നുമാണ്.ലിംഗാനുപാതം ഇപ്പോഴും ക്രമാനുഗതമായി തുടരുന്നു.
8,20,229 പുരുഷ ഉദ്യോഗാർത്ഥികളും 7,12,240 സ്ത്രീ ഉദ്യോഗാർത്ഥികളും 18 ട്രാൻസ്‌ജെൻഡർ ഉദ്യോഗാർത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു.10,664 ജൂനിയർ കോളേജുകളിലായി പരീക്ഷ നടക്കും, 3,387 പ്രധാന കേന്ദ്രങ്ങളിലാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്. "ഈ കേന്ദ്രങ്ങളിൽ തൊണ്ണൂറ്റഞ്ചു ശതമാനത്തിലും സിസിടിവി ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്," എന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷന്റെ (എംഎസ്ബിഎസ്എച്ച്എസ്ഇ) താൽക്കാലിക ചെയർപേഴ്‌സൺ നന്ദ്കുമാർ ബെഡ്‌സെ പറഞ്ഞു.