സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത് : കേരളത്തിൻ്റെ സ്ഥാനം 11

മുംബൈ : 2024-25 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം 45.32 ലക്ഷം കോടി രൂപയുടെ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനവുമായി GSDP രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന സംസ്ഥാനമെന്ന പദവി മഹാരാഷ്ട്ര നിലനിർത്തി. 31.19 ലക്ഷം കോടിയുമായി തമിഴ്നാട് രണ്ടാം സ്ഥാനം നിലനിർത്തി. വ്യവസായ രംഗത്തെ വളർച്ചയാണ് ഈ സംസ്ഥാനങ്ങളെ മുന്നിലെത്തിക്കുന്നത്. അതേസമയം മുൻവർഷങ്ങളിൽ നാലാം സ്ഥാനത്തായിരുന്ന ഉത്തർപ്രദേശ്, 29.78 ലക്ഷം കോടി രൂപയുടെ ആസ്തിയുമായാണ് കർണാടകയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ഇന്ത്യയുടെ ഐടി ഹബ്ബായ കർണാടക (28.84 ലക്ഷം കോടി) ഇതോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മൊത്തം സമ്പദ് വ്യവസ്ഥയുടെ വലിപ്പത്തിൽ കേരളം 11ാം സ്ഥാനത്താണ്. 12.48 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ജിഎസ്ഡിപി. പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിലും 11 ആം സ്ഥാനത്താണ് കേരളം. കേരളത്തിലെ പ്രതിശീർഷ വരുമാനം 1.62040 ആണ്. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതിശീർഷ വരുമാനം കണ്ടെത്തുന്നത്.
സാമ്പത്തിക വലിപ്പത്തിൽ പശ്ചിമ ബംഗാൾ (18.15 ലക്ഷം കോടി), രാജസ്ഥാൻ (17.04 ലക്ഷം കോടി), തെലങ്കാന (16.41 ലക്ഷം കോടി), ആന്ധ്രാപ്രദേശ് (15.93 ലക്ഷം കോടി), മധ്യപ്രദേശ് (15.03 ലക്ഷം കോടി) എന്നിവരാണ് അഞ്ചു മുതൽ ഒൻപത് വരെയുള്ള സ്ഥാനങ്ങളിൽ. രാജ്യതലസ്ഥാനമായ ഡൽഹി (12.15 ലക്ഷം കോടി) പത്താം സ്ഥാനത്തുണ്ട്.
ഏറ്റവും പിന്നിലുള്ളത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ്. വെറും 4,423 കോടി രൂപ ജിഎസ്ഡിപി ഉള്ള അരുണാചൽ പ്രദേശാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. ത്രിപുര, ഹിമാചൽ പ്രദേശ് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. അരുണാചൽ പ്രദേശിൽ (4,423 കോടി)യുടെ ആഭ്യന്തര ഉൽപ്പാദനമാുള്ളത്.വ്യവസായം, ഐടി, സേവന മേഖലകളിലെ വളർച്ചയാണ് വലിയ സംസ്ഥാനങ്ങൾക്ക് തുണയായത്. അതേസമയം, ഭൂപ്രകൃതിയും വ്യവസായങ്ങളുടെ കുറവുമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സാമ്പത്തികമായി പിന്നിലാക്കുന്നത്.അതേസമയം ഇതിന് മുമ്പ് പുറത്തുവന്ന കണക്കുകൾ പ്രകാരം പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമായി അടായളപ്പെടുത്തുന്നത് ഗോവയാണ്. ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനം രേഖപ്പെടുത്തി ബിഹാർ ഏറ്റവും പിന്നിലായി. 2023-24 സാമ്പത്തിക വർഷത്തിലെ സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.