Mumbai
ഗുരുദേവഗിരിയിൽ മഹാശിവരാത്രി ആഘോഷം: ഫെബ്രു: 15 ന് ദിനരാത്ര പൂജ

നവിമുംബൈ: മഹാശിവരാത്രിയോടനുബന്ധിച്ചു ഗുരുദേവഗിരിയിൽ വിപുലമായ ആഘോഷ പരിപാടികൾ നടക്കും .
ഫെബ്രുവരി 15ന്പുലർച്ചെ 5ന് നിർമാല്യം . തുടർന്ന് മഹാഗണപതി ഹോമം. 6 നു ഗുരുപൂജ, 6 .30 നു ഉഷ:പൂജ, തുടർന്ന് അഖണ്ഡ നാമജപ ആരംഭം. 6 .35 മുതൽ ഉച്ചയ്ക്ക് 2 വരെ അഭിഷേകം, അർച്ചന എന്നിവ നടക്കും .
11 ന് മഹാമൃത്യുഞ്ജയ ഹോമം. 4 മുതൽ വീണ്ടും അഭിഷേകം, അർച്ചന എന്നിവ തുടങ്ങും. 6 .50 നു ഗുരുപൂജ. തുടർന്ന് ദീപാരാധന. 7 .30 നു വീണ്ടും മഹാ മൃത്യുഞ്ജയ ഹോമം, മഹാ ചതുർകാല പൂജ, വിശേഷാൽ ശിവരാത്രി പൂജ, രണ്ടു മണിക്കൂർ ഇടവിട്ട് മഹാമൃത്യുഞ്ജയ പൂജ എന്നിവയും ഉണ്ടായിരിക്കും. 16ന് പുലർച്ചെ 5ന് അഖണ്ഡനാമ ജപ സമർപ്പണം, കലശാഭിഷേകം. 7 മുതൽ പിതൃതർപ്പണം. 10 ന് തിലഹവനം.
ഫോൺ: 7304085880 , 9892045445 ,9820165311