മഹാശിവരാത്രി : ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്

മഹാശിവരാത്രി :  ഗുരുദേവഗിരിയിൽ വൻ ഭക്തജനത്തിരക്ക്


നവിമുംബൈ: മാഹാശിവരാത്രിയോടനുബന്ധിച്ചു നെരൂൾ ഗുരുദേവഗിരി മഹാദേവക്ഷേത്രത്തിൽ നടന്ന ആഘോഷപരിപാടികളിലും പൂജയിലും പങ്കെടുക്കുന്നതിനായി വൻ ഭക്തജത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 5  മണിമുതൽ ഭക്തജനങ്ങൾ  ഓം നമഃശ്ശിവായ: എന്ന പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടുകൊണ്ടു ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു.5  മണിക്ക് നടന്ന നിർമാല്യ ദർശനത്തോടെ   ആഘോഷപരിപാടികൾ ആരംഭിച്ചു. തുടർന്ന് മഹാഗണപതി ഹോമം, ഗുരുപൂജ, ഉഷ:പൂജ, അഖണ്ഡനാമ ജപം എന്നിവ നടന്നു. 6 മുതൽ ആരംഭിച്ച  അഭിഷേകത്തിലും   സമൂഹ മഹാ മൃത്യുഞ്ജയ ഹോമത്തിലും നിരവധി ഭക്തർ പങ്കെടുത്തു.  രാത്രി 9  മുതൽ സംഗീത ഭജന. രാത്രി 10 മുതൽ മഹാ ചതുർകാല പൂജയും 12  നു  ശിവരാത്രി പൂജയും ഉണ്ടായിരിക്കും. 

നാളെ (തിങ്കളാഴ്ച ) പുലർച്ചെ 5 നു അഖണ്ഡനാമജപ സമർപ്പണവും കലശാഭിഷേകവും. 7 മണിക്ക്  പിതൃതർപ്പണം ആരംഭിക്കും. 10 നു  തിലഹവനം.

കൂടുതൽ വിവരങ്ങൾക്ക് 7304085880 , 9773390602 , 9892045445