കുരാർ ഗുരുശാരദാ മഹേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം

 കുരാർ ഗുരുശാരദാ മഹേശ്വര ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം

മുംബൈ: മലാഡ്,കുരാർ ഗുരുശാരദാ മഹേശ്വരക്ഷേത്രത്തിലെ 14  -ാമതു പ്രതിഷ്ഠാ വാർഷികം ആരംഭിച്ചു. ഇന്ന്  കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ നാളെ(Sunday) സമാപിക്കും. നാളെ രാവിലെ 5 .30  നു മഹാഗണപതി ഹോമം. 7 .30  നു സമൂഹ മഹാമൃത്യുഞ്ജയ ഹോമം. 8 .30  നു നവകം പഞ്ചഗവ്യം.  തുടർന്ന് കലശാഭിഷേകം. 10 .30  നു ഉച്ചപൂജ. 11  നു ഡോ. ശ്യാമ വിശ്വംഭരൻ നടത്തുന്ന പ്രഭാഷണം. ഒരു മണിക്ക് മഹാപ്രസാദം. വൈകീട്ട് 5 .30 ന് ഘോഷയാത്ര. 8  നു ദീപാരാധന. ഫോൺ: 9920437595 .