Mumbai
ഒക്ടോബർ 23ന് വീടുവിട്ടിറങ്ങിയ മലയാളി ഗൃഹനാഥനെ കണ്ടെത്താൻ കഴിയാതെ കുടുംബം

മുംബൈ :ഒക്ടോബർ 23ന് വീടുവിട്ടിറങ്ങിയ ഗൃഹനാഥനെ കണ്ടെത്താൻ കഴിയാതെ ഒരു കുടുംബം .നവിമുംബൈ മാൻകൂർഡിൽ താമസിക്കുന്ന ഓട്ടോ റിക്ഷാ ഡ്രൈവറായ തൃശൂർ സ്വദേശി വേലായുധനെ(69 )യാണ് ഒക്ടോ:29 രാവിലെ 9 മണിമുതൽ കാണാതായതെന്ന് മകൻ നിതിൻ പറഞ്ഞു. മാൻകൂർഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് .പോലീസിൻ്റെ അന്യേഷണം തുടരുകയാണ് .സിസിടിവി കേന്ദ്രീകരിച്ചുള്ള അന്യേഷണത്തിൽ ആളെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല .
വീട്ടിൽ നിതിനും രോഗിയായ അമ്മയും മാത്രമേയുള്ളൂ .നിതിന്റെ സഹോദരി നാട്ടിലാണ് . വേലായുധനെക്കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9136226860 -എന്ന നമ്പറിലോ അറിയിക്കുക .