മീരാ- ഭയന്ദർ നഗരസഭാ തെരഞ്ഞെടുപ്പ് : മലയാളികളായ ഷീജ മാത്യു ,ഫാറൂഖ് ആലത്തൂർ എന്നിവർ സ്ഥാനാർഥികൾ

മുംബൈ : സാഹിത്യകാരിയും, പ്രഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ഷീജ മാത്യു, മിര- ഭയന്ദർ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേന(ശിന്ദേ)യുടെ ഔദ്യോഗിക സ്ഥാനാർഥി. മിരാറോഡ് -ശീതൾ നഗർ ഏരിയ -വാർഡ് 19 ൽ മത്സരിക്കാനായാണ് ഷീജ നാമനിർദ്ദേശപത്രിക സമർപ്പിച്ചിരിക്കുന്നത്.
മലയാളം മിഷൻ ഏരിയ സെക്രട്ടറി, മീരാറോഡ് സാംസ്‌കാരിക വേദി മുൻ വൈസ് പ്രസിഡന്റ്, എന്നീ നിലയിൽ സാമൂഹ്യ രംഗത്ത് സജീവം.കൊമേഴ്സ്സിൽ ബിരുദാനന്തരബിരുദവും എൽഎൽബിയിൽ ബിരുദവുമുണ്ട്. കേരള സർക്കാരും മലയാളം മിഷന്നും ചേർന്നു നടത്തിയ ആഗോള സാഹിത്യ മത്സരത്തിൽ കഥരചനയിൽ രണ്ടാം സ്ഥാനം നേടിയ ഷീജ മാത്യു കോവിഡ് കാലത്തെ സാമൂഹ്യസേവനപ്രവർത്തനങ്ങളിൽ, പ്രദേശത്ത് സജീവമായിരുന്നു.ചങ്ങനാശ്ശേരി നാലുകോടി കാലായിൽ കുടുംബാംഗമാണ് .ഭർത്താവ് മാത്യു തോമസ് നിലമ്പൂർ സ്വദേശി.. മക്കൾ ഡോ.ഏഞ്ചൽമേരി ,സിയാനമേരി. ബിജെപി സഖ്യമില്ലാതെയാണ് ശിവസേന ഷിൻഡെ വിഭാഗം മീരാ- ഭയന്ദർ നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്
.
ഫാറൂഖ് ആലത്തൂർ കോൺഗ്രസ്സ് സ്ഥാനാർഥിയായി മത്സരിക്കുന്നു.
മിരാറോഡ് ഭയന്ദർ മേഖലയിലെ സജീവകോൺഗ്രസ്സ് പ്രവർത്തകനായ ഫാറൂഖ് ആലത്തൂർ വാർഡ് -13 ലാണ് മത്സരിക്കുന്നത് .കോൺഗ്രസ്സ് ബ്ളോക് പ്രസിഡന്റായ അദ്ദേഹം മഹാരാഷ്ട്രാ ടയർ അസ്സോസിയേഷൻ്റെ സംസ്ഥാനപ്രസിഡന്റും കൂടിയാണ്. പാലക്കാട് ആലത്തുർ സ്വദേശിയാണ്.കഴിഞ്ഞ 20 വർഷമായി കോൺഗ്രസ്സിലെ വിവിധ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.