പ്രസവിച്ചത് പെൺകുഞ്ഞിനെ ആയതിൻ്റെ പേരിൽ മർദ്ദനം :ഭാര്യയുടെ പരാതിയിൽ യുവാവിനെതിരെ കേസ്

എറണാകുളം: ആദ്യത്തെ കുഞ് പെണ്‍കുട്ടിയായി എന്ന കാരണത്തിൽ അങ്കമാലീ പുത്തന്‍കുരിശ് സ്വദേശിയായ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം. നാല് വര്‍ഷത്തോളം കൊടിയ മര്‍ദനം അനുഭവിച്ചുവരികയായിരുന്നുയുവതിയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. യുവതി ചികിത്സ തേടിയപ്പോള്‍ നടന്ന സംഭവങ്ങള്‍ ചികിത്സിക്കുന്ന ഡോക്ടറോട് പറയുകയും അങ്ങനെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്താകുകയുമായിരുന്നു. 2020ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 2021ലാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറക്കുന്നത്. അപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയെ ഉപദ്രവിച്ച് വരികയായിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്ടറാണ് അങ്കമാലി പൊലീസിനെ വിവരമറിയിച്ചത്. തന്നെ വീട്ടുകാര്‍ക്ക് മുന്നില്‍ വച്ച് അസഭ്യം പറയുന്നത് പതിവാക്കിയിരുന്ന ഭർത്താവ് കുഞ്ഞിനേയും മര്‍ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. യുവാവിനെതിരെ പോലീസ് കേസടുത്തു