ഡോംബിവ്‌ലി ശ്രീഅയ്യപ്പസമിതിയുടെ 48-ാമത് മണ്ഡലപൂജ ഡിസംബർ 11,12,13 തീയ്യതി കളിൽ

മുംബൈ: ഡോംബിവ്‌ലി ശ്രീഅയ്യപ്പസമിതി(നെഹ്‌റുമൈതാൻ)യുടെ 48-ാമത് മണ്ഡലപൂജ ഡിസംബർ 11,12,13 തീയ്യതി കളിൽ ഡോബിവിലി ഈസ്റ്റിലെ നെഹ്രു മൈതാനത്ത്‌വെച്ച് കൊണ്ടാടുന്നു. 11 ന് രാവിലെ 6 മണിക്ക് മഹാഗണപതിഹോമം, 9 മണിക്ക് 'ഭഗവത് ഗീത പാരായണം', ഉച്ചക്ക് 12.30 ന് അന്നദാനം.വൈകുന്നേരം 7മണിമുതൽ കരോക്കെ ഭക്തിഗാനമേള: അവതരണം - 'ഓംകാരം'ഡോംബിവലി.
വൈകുന്നേരം 8മണിമുതൽ ഗുരു രാധികാപ്രേമാനന്ദൻ നായരുടെ 'ഭരതകലാലയം' അവതരിപ്പിക്കുന്ന ഭക്തിവിലാസം ' നൃത്താർച്ചന.രാത്രി 8.30ന് അത്താഴപൂജ തുടർന്ന് ഹരിവരാസനം.
ഡിസംബർ 12ന് 7.30ന് നാരായണീയം ഉച്ചക്ക് 12.30 ന് അന്നദാനം വൈകുന്നേരം 8 മണിക്ക് കല്യാൺ 'സംഗീത നിശ'യുടെ ഭക്തിഗാനമേള.
ഡിസം:13 ന് രാവിലെ 8 മുതൽ ലക്ഷാർച്ചന, ഉച്ചക്ക് 12.30 ന് അന്നദാനം ,വൈകുന്നേരം 6 മണിക്ക് പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയുടേയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ ഘോഷയാത്ര.വൈകുന്നേരം 7 മണിക്ക് ഗുരു വൃന്ദ ഉപാധ്യായയുടെ 'മുദ്ര ഡാൻസ് അക്കാദമി'യിലെ കലാകാരികൾ അവതരിപ്പിക്കുന്ന ഭാരതനാട്യം.രാത്രി 9.30 ന് മഹാദീപാരാധന.രാത്രി 9.15 മുതൽ സജു പല്ലശ്ശനയും സംഘവും അവതരിപ്പിക്കുന്ന മേളം.