കുരുന്നുകളുടെ ചെണ്ടമേളം ഹഡപ്സർ ക്ഷേത്രത്തിൽ ഇന്ന്

പുണെ : മണ്ഡലമാസ ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച്ച വൈകിട്ട് 6.30  ന് ഹഡപ്സർ അയ്യപ്പൻ - ദേവി ക്ഷേത്രത്തിൽ തന്മയ് (9), വിഖ്യാത് (11), നമിഷ് (13) എന്നീ കുട്ടികൾ അവതരിപ്പിക്കുന്ന  പഞ്ചാരിമേളം ഉണ്ടാകും. പഞ്ചാരി മൂന്നാം കാലത്തിൽ കൊട്ടിത്തുടങ്ങി നാലും അഞ്ചും താളത്തിൽ കൊട്ടിക്കയറി കൊട്ടിക്കലാശത്തോടെ മേളം സമാപിക്കും. ഗുരു ഹരിഹരൻ പി. മാരാരുടെ കീഴിലാണ് മേളം അഭ്യസിച്ചത്. വേലായുധൻ പി. മാരാർ (കൊമ്പ്) ഹരിഹരൻ പി. മാരാർ (വലന്തല), സന്ദീപ് വാര്യർ, ശ്രീവത്സൻ നായർ  (ഇലത്താളം) എന്നിവർ പക്കമേളമൊരുക്കും. മേളത്തിന് ശേഷം ലഘുഭക്ഷണം ഉണ്ടാകും. 

വിവരങ്ങൾക്ക് : 8999864628