ഹഡപ്സര്‍ അയ്യപ്പൻ & ദേവി ക്ഷേത്രത്തിൽ മണ്ഡലപൂജ ആഘോഷം

ഹഡപ്സര്‍  അയ്യപ്പൻ & ദേവി ക്ഷേത്രത്തിൽ മണ്ഡലപൂജ ആഘോഷം

പൂണെ  :  പ്രശ്ന വിധി പ്രകാരം അയ്യപ്പനും ദേവിക്കും തുല്യ പ്രാധാന്യത്തോടുകൂടി പൂജാവിധികള്‍ നടക്കുന്ന പൂനയിലെ ഏക ക്ഷേത്രമായ ഹഡപ്സര്‍ അയ്യപ്പന്‍ & ദേവി ക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബര്‍ 27, ശനിയാഴ്ച രാവിലെ 6 മണിക്ക്  ഗണപതിഹോമത്തോടെ ആരംഭിക്കുന്നു. ഏഴു മണിക്ക് അഷ്ടാഭിഷേകം.

ഒൻപത് മണിക്ക് വിജയരാജൻ നായരുടെ നേതൃത്വത്തിൽ, സ്ത്രീ - പുരുഷ, പ്രായഭേദമെന്യേ, ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള നൂറോളം വരുന്ന ഭക്തജനങ്ങൾ, അയ്യപ്പ സഹസ്രനാമ ലക്ഷാര്‍ച്ചനയിൽ പങ്കെടുക്കുന്നു.ഉച്ചയ്ക്ക് 12.30 ന്  അന്നപ്രസാദവിതരണം,വൈകിട്ട് 7 മണിക്ക് നിറദീപങ്ങളാൽ ദീപാരാധനയും തുടർന്ന് ഗണപതി, അയ്യപ്പൻ, ദേവി നടയിൽ പുഷ്പാഭിഷേകം നടക്കും. 

7.15 മുതല്‍ 9.15 വരെ പൂണെ "ശ്രീരാഗം ഓര്‍ക്കെസ്ട്ര" അവതരിപ്പിക്കുന്ന ഭക്തിഗാനമേള.  അത്താഴപൂജയ്ക്ക് ശേഷം ഹരിവരാസനം പാടി മണ്ഡലപൂജ നടഅടയ്ക്കൽ തുടർന്ന് ലഘുഭക്ഷണ വിതരണം. മൂന്നു നേരത്തെയും അന്നപ്രസാദം ക്ഷേത്രത്തിൽ സമർപ്പിച്ചിരിക്കുന്നത് മഗർപ്പട്ട അയ്യപ്പ ഭക്തരാണ്.