വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍ തെന്നി വീണ് ഗൃഹനാഥൻ മരിച്ചു

വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍ തെന്നി വീണ് ഗൃഹനാഥൻ മരിച്ചു

കണ്ണൂർ : വീടിന്റെ ഒന്നാം നിലയിൽ നിന്നും വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാല്‍ തെന്നി വീണ് ഗൃഹനാഥൻ മരിച്ചു. പരിയാരം നരീക്കാംവള്ളി അറത്തില്‍ ഭദ്രപുരം ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടൻ പി.ബാലകൃഷ്ണനാ (68)ണ് മരണമടഞ്ഞത്.ഇന്ന്  രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വീടിന്റെ രണ്ടാം നിലയിലുള്ള വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വി.എം.ലളിത. മക്കള്‍: ബല്‍രാജ് (കാനഡ), ബിന്ധ്യ (ഹൈദരാബാദ്). പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.