ക്രിസ്ത്യാനികൾക്കിടയിലെ വർഗീയവാദികൾക്ക് ഹിന്ദു തീവ്രവാദസം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെന്ന് മാർ ആൻഡ്രൂസ് താഴത്ത്​

 ക്രിസ്ത്യാനികൾക്കിടയിലെ വർഗീയവാദികൾക്ക് ഹിന്ദു തീവ്രവാദസം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെന്ന്  മാർ ആൻഡ്രൂസ് താഴത്ത്​

തൃശൂർ :ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകള്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് സിറോമലബാർ സഭാ തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. അത്തരം  സം​ഘ​ട​ന​ക​ൾ​ക്ക് ഹി​ന്ദു തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും അദ്ദേഹം പറഞ്ഞു. 

ഓ​രോ വ​ർ​ഷം ക​ഴി​യു​ന്തോ​റും കേ​ര​ള​ത്തി​ല​ട​ക്കം സം​ഘ​ടി​ത​മാ​യി​ട്ടു​ള്ള തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ സ​ജീ​വ​മാ​കു​ക​യാ​ണ്. ജ​മാ ​അ​ത്തെ ഇ​സ്‌​ലാ​മി ഒ​രു ഭാ​ഗ​ത്ത്, ആ​ർ​എ​സ്എ​സ് വേ​റൊ​രു ഭാ​ഗ​ത്ത്. ക്രി​സ്ത്യാ​നി​ക​ളു​ടെ ഇ​ട​യി​ലും തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ണ്ട്. മ​റ്റു​ചി​ല​ർ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്ന​തി​ൽ ചി​ല രാ​ഷ്‌​ട്രീ​യ​ക്കാ​ർ​ക്കും പ​ങ്കു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മാർ ആൻഡ്രൂസ് താഴത്തിന്റെ പരാമർശം.

ക്രൈ​സ്ത​വ​രി​ൽ സ​മു​ദാ​യ​ബോ​ധം കു​റ​ഞ്ഞുവെന്നും ക്രൈ​സ്ത​വ​ർ വ​ർ​ഗീ​യ​ത​യോ​ടെ ചി​ന്തി​ച്ചില്ലെന്നും ഏ​റ്റ​വും കു​റ​ച്ചു വ​ർ​ഗീ​യ​ചി​ന്ത​യു​ള്ള​ത് ക്രൈ​സ്ത​വ​ർ​ക്കാ​ണെന്നും അദ്ദേഹം പറഞ്ഞു. പ​ക്ഷേ, മ​റ്റു മ​ത​ങ്ങ​ളി​ൽ വ​ർ​ഗീ​യ​ത കൂ​ടി വ​രു​ന്ന​താ​യാ​ണ് അ​നു​ഭ​വം. ഇ​പ്പോ​ൾ ന​മ്മ​ൾ പ​റ​യു​ന്ന​ത് സ​മു​ദാ​യ​ബോ​ധം ഉ​ണ്ടാ​ക​ണം, ഒ​പ്പം വ​ർ​ഗീ​യ​ത ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല എ​ന്നാ​ണെന്നും മാര്‍ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.ക്രൈ​സ്ത​വ​ർ രാ​ജ‍്യ​ത്ത് ഓ​രോ വ​ർ​ഷ​വും പി​ന്നാ​ക്കം പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2.7 ശ​ത​മാ​നം ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 2.3 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി. ക​ത്തോ​ലി​ക്ക​രാ​ക​ട്ടെ 1.67 ശ​ത​മാ​നം മാ​ത്ര​മാ​ണ്. കേ​ര​ള​ത്തി​ലേ​ത് ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യാ​ണ്. എ​ണ്ണം കു​റ​യു​ന്നു എ​ന്നു മാ​ത്ര​മ​ല്ല, വി​ദേ​ശ​ കു​ടി​യേ​റ്റം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ക്രൈ​സ്ത​വ​രെ​യാ​ണ്. വീ​ടു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. ഒ​രു​പാ​ടു​പേ​ർ​ക്ക് വി​വാ​ഹം ന​ട​ക്കു​ന്നി​ല്ല. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ എ​ത്തി​യാ​ൽ​ പി​ന്നെ എ​ങ്ങ​നെ​യെ​ങ്കി​ലും പു​റ​ത്തേ​ക്കു പോ​ക​ണ​മെ​ന്ന ചി​ന്ത​യാ​യി. എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു എ​ന്ന കാ​ര്യം ചി​ന്തി​ക്ക​ണം. കേ​ര​ള​ത്തി​ൽ ഇ​തു കൂ​ടു​ത​ലാ​ണ്. ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം എ​ന്തു​കൊ​ണ്ട് എ​ന്ന ചോ​ദ്യ​ത്തി​ന്, ഇ​വി​ട​ത്തെ രാ​ഷ്‌​ട്രീ​യ സ്ഥി​തി​ക്കും പ​ങ്കു​ണ്ടെ​ന്നു കാ​ണാം.