കേരള തദ്ദേശ തെരഞ്ഞെടുപ്പ് : മട്ടന്നൂർ എന്തുകൊണ്ടില്ല ? അറിയാം...

 കേരള തദ്ദേശ തെരഞ്ഞെടുപ്പ് : മട്ടന്നൂർ എന്തുകൊണ്ടില്ല ? അറിയാം...

 കണ്ണൂർ : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ കുറച്ചുവർഷങ്ങളിലെന്നപോലെ ഇത്തവണയും മട്ടന്നൂർ കോർപ്പറേഷനെ  ഒഴിവാക്കി. 

 മട്ടന്നൂർ ഉൾ പ്പടെ കേരളത്തില്‍ ആകെയുള്ളത്  1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് . എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് 1199 സ്ഥാപനങ്ങളിലേക്ക് മാത്രമാണ്. കേരളം മുഴുവൻ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് മാമാങ്കത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നത് കണ്ണൂർ വിമാനത്താവളം സ്ഥിതിചെയ്യുന്ന  35 വാർഡുള്ള മട്ടന്നൂർ നഗരസഭയാണ്. മട്ടന്നൂരിനെ നന്നായി അറിയാവുന്നവർക്കും  എന്തുകൊണ്ട് മട്ടന്നൂരിനെ തദ്ദേശ തെരഞ്ഞെടുപ്പുകാലത്ത് ഇങ്ങനെ 'ഒറ്റപ്പെടുത്തുന്നു'  എന്നതിനെക്കുറിച്ച്‌ വലിയ അറിവില്ലാ എന്നതാണ് വാസ്തവം. 

എന്താണ് മട്ടന്നൂരിൻ്റെ പ്രത്യേകത?

1990-ല്‍ ഇകെ നായനാർ നേതൃത്വം നൽകിയ എല്‍ഡിഎഫ് സര്‍ക്കാരാണ് മട്ടന്നൂര്‍ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കിയത്. എന്നാല്‍ അടുത്തവർഷം അധികാരത്തില്‍ വന്ന കെ കരുണാകരന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഐക്യജനാധിപത്യ മുന്നണി സർക്കാർ മുൻ സർക്കാറിന്റെ തീരുമാനം റദ്ദ് ചെയ്തു. സർക്കാർ തീരുമാനത്തിനെതിരെ എൽഡിഎഫ് കോടതിയെ സമീപിച്ചു. തുടർന്ന് തെരഞ്ഞെടുപ്പ് വർഷങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു. വര്‍ഷങ്ങളോളം കേസ് നടന്നെങ്കിലും തീരുമാനം ഉണ്ടായത് സിപിഎം വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴായിരുന്നു. 1996 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ മട്ടന്നൂരിനെ വീണ്ടും മുനിസിപ്പാലിറ്റിയാക്കി ഉയർത്തുകയായിരുന്നു. മട്ടന്നൂർ മുനിസിപ്പാലിറ്റി ആയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1997 ലാണ്. ഒടുവിൽ നടന്ന തിരഞ്ഞടുപ്പ് 1997 ലാണ് .

അഞ്ച് വര്‍ഷമാണല്ലോ ഭരണസമിതിയുടെ കാലാവധി.  1997, 2002, 2007, 2012, 2017 ഇങ്ങനെ 2022 വരെ തിരഞ്ഞെടുപ്പ് നടന്നു. അതുകൊണ്ട് തന്നെ 2027വരെ ഭരണസമിതിക്ക് കാലാവധിയുണ്ട്.അങ്ങനെ തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം മട്ടന്നൂരില്‍ നടത്താന്‍ കഴിയില്ല. അതുകൊണ്ടാണ് മട്ടന്നൂരിനെന്നും മാറി സഞ്ചരിക്കേണ്ടിവരുന്നത്.

1997മുതൽ  നഗരസഭ ഭരിക്കുന്നത് സിപിഎമ്മാണ്. ആറ് തിരഞ്ഞെടുപ്പിലും മൃഗീയ ഭൂരിപക്ഷം . എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളിൽ  ചില ഇളക്കങ്ങൾ ഉണ്ടായി.  21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയെങ്കിലും യുഡിഎഫ് 14 സീറ്റുകള്‍ നേടി ഇവിടെ വന്‍മുന്നേറ്റം നടത്തി. 28 സീറ്റില്‍ നിന്നാണ് എല്‍ഡിഎഫ് 21ലേക്ക് വീണത്. മൊത്തം വാർഡുകളിലെ ഇരുമുന്നണികളുടേയും വോട്ട് വ്യത്യാസം കണക്കാക്കുമ്പോൾ നാലായിരത്തോളം വോട്ടുകളുടെ മുൻതൂക്കമാണ് എൽഡിഎഫിനുള്ളത്.എസ്‌ഡിപിഐയ്ക്കും   ബിജെപിക്കും വളക്കൂറുള്ള മണ്ണും ഇപ്പോൾ മട്ടന്നൂരിലുണ്ട്.