National
മെഡിക്കൽ വിദ്യാർഥിനി ബംഗാളിൽ കൂട്ട ബലാൽസംഗത്തിനിരയായി

കൊൽക്കത്ത : ബംഗാളിൽ വീണ്ടും മെഡിക്കൽവിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം. ബംഗാളിലെ ദുർഗാപൂരിലാണ് വിദ്യാർഥിനികൂട്ട ബലാത്സംഗത്തിനിരയായത് . സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോയ 23 കാരിയായ ഒഡീഷ സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് ഇന്നലെ പീഡിപ്പിക്കപ്പെട്ടത്. വെസ്റ്റ് ബർധമാനിലെ കോളേജിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഒഡീഷ- ജലേശ്വർ സ്വദേശിനിയായ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത് . പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണം നടക്കുകയാണെന്നും പശ്ചിമബംഗാൾ പൊലീസ് അറിയിച്ചു. വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബംഗാളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർത്തുന്ന സംഭവാദത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നുകഴിഞ്ഞിരിക്കയാണ്.