National
വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ 'ഗ്രൂപ്പ് മെസേജ് ഹിസ്റ്ററി'എന്ന പുതിയ ഫീച്ചറുമായി മെറ്റ

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പുതുതായി ചേരുന്നവർക്ക് പഴയ സന്ദേശങ്ങൾ വായിക്കാൻ സഹായിക്കുന്ന ഗ്രൂപ്പ് മെസേജ് ഹിസ്റ്ററി (Group Message History) എന്ന പുതിയ ഫീച്ചർ മെറ്റ അവതരിപ്പിച്ചു . ഗ്രൂപ്പ് സംഭാഷണങ്ങളിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നത് കൂടുതൽ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റം.പുതിയ അംഗങ്ങൾക്ക് പഴയ സന്ദേശങ്ങൾ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഗ്രൂപ്പ് അഡ്മിൻമാർക്കായിരിക്കും. എത്ര സന്ദേശങ്ങൾ വരെ പങ്കുവെക്കണം എന്ന് തിരഞ്ഞെടുക്കാനും അഡ്മിന് സാധിക്കും (കുറഞ്ഞത് 25 സന്ദേശങ്ങൾ മുതൽ). സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകിയാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പങ്കുവെക്കപ്പെടുന്ന സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയി തുടരും, അതായത് ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമായിരിക്കും ഇവ ലഭ്യമാകുക.