"കർണ്ണാടകയിലില്ലാത്ത എന്ത് പ്രശ്നമാണ് കേരളത്തിലുള്ളത് !?":തദ്ദേശീയമദ്യഉൽപ്പാദനം വർദ്ദിപ്പിക്കണമെന്ന് മന്ത്രി എംബിരാജേഷ്

പാലക്കാട്: സംസ്ഥാനത്ത് മദ്യ നിർമാണം വർധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം വിശദീകരിച്ച് മന്ത്രി എം.ബി രാജേഷ്. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിക്കുകയും ഉൽപ്പന്നങ്ങൾ വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയുനാരീതിയിലും വേണം നിർമ്മാണം . പ്രാദേശികമായ എതിർപ്പുകൾ ഉണ്ടായേക്കാം, എന്നാൽ അത് പരിഗണിച്ച് മുന്നോട്ട് പോകാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കേരളത്തിൽ 9 ഡിസ്‌ലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും ഉൽപാദിപ്പിക്കാത്ത സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.തദ്ദേശീയമായ മദ്യ ഉൽപ്പാദനത്തെ എതിർക്കുന്നത് ചില സ്ഥാപിത താൽപ്പര്യക്കാരാണെന്ന് മന്ത്രി ആരോപിച്ചു. വെള്ളത്തിൻ്റെ പ്രശ്‌നം പറഞ്ഞ് എതിർക്കുന്നവരോട്, കർണ്ണാടകയിൽ ഇല്ലാത്ത എന്ത് പ്രശ്നമാണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം ചോദ്യമുയർത്തി. വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി വികസനപരമായ ചുവടുവെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും, സ്ഥാപിത താൽപര്യങ്ങൾക്ക് മുമ്പിൽ വഴങ്ങില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.കൂടാതെ, സംസ്ഥാനത്തിൻ്റെ മദ്യനയം 5 വർഷത്തേക്ക് ആക്കുന്നത് സർക്കാരിൻ്റെ പരിഗണനയിലാണെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. നിലവിൽ ഓരോ വർഷത്തേക്കുമാണ് മദ്യനയം രൂപീകരിക്കുന്നത്. ഇത് മദ്യ നിർമ്മാണ വ്യവസായത്തിന് ദോഷകരമാണ്. ദീർഘകാല മദ്യനയം ഇല്ലാത്തതിനാൽ അടുത്ത വർഷം നയം മാറുമോ എന്ന ആശങ്ക കാരണം വ്യവസായികൾ കേരളത്തിൽ മുതൽമുടക്കാൻ മടിക്കുകയാണ്. ഈ സാഹചര്യം പരിഹരിക്കാനായി ദീർഘകാല നയം സംബന്ധിച്ച ചർച്ചകൾ നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.