' ഞാൻ പറഞ്ഞത് തെറ്റാണ്, പാർട്ടി നിലപാട് അംഗീകരിക്കുന്നു'; എം എം മണി

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എൽഡിഎഫ് ൻ്റെ മോശം പ്രകടനത്തിൽ പ്രകോപിതനായി വോട്ടർമാർക്കെതിരെ ആക്ഷേപങ്ങളുന്നയിച്ച, മുൻ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി , സംഭവം വിവാദ മായപ്പോൾ വിശദീകരണവുമായി രംഗത്ത് .. താൻ പറഞ്ഞത് തെറ്റാണെന്ന പാർട്ടി നിലപാട് അംഗീകരിക്കുന്നതായും അത്തരം പരാമർശം വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞുപോയതാണെന്നും മണി കൂട്ടിച്ചേർത്തു.
സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞതാണ് പാർട്ടിയുടെ നിലപാടെന്ന് മണി ഊന്നിപ്പറഞ്ഞു. "അദ്ദേഹം ജനറൽ സെക്രട്ടറി ആണല്ലോ. ജനറൽ സെക്രട്ടറി പറയുന്നതാണ് പാർട്ടിയുടെ നിലപാട്. അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല എന്ന് ജനറൽ സെക്രട്ടറി അടക്കം പറഞ്ഞു. അങ്ങനെയൊരു പരാമർശം നടത്താൻ പാടില്ലായിരുന്നു," അദ്ദേഹം പറഞ്ഞു.വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും ജനങ്ങൾക്കായി നടപ്പാക്കിയിട്ടും തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടപ്പോഴുള്ള പ്രതികരണമാണ് താൻ നടത്തിയത്. എന്നാൽ, ഈ നിലപാട് ശരിയല്ലെന്ന് പാർട്ടി പറഞ്ഞതിനെ തുടർന്ന് അത് അംഗീകരിച്ചു. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു. ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ എന്നും മണി ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു എം എം മണിയുടെ വിവാദ പരാമർശം. "ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷികമായ വികാരത്തിന്റെ പേരിൽ വോട്ട് ചെയ്ത് നന്ദികേട് കാണിച്ചു. ക്ഷേമപ്രവർത്തനം, റോഡ്, പാലം ജനക്ഷേമ പരിപാടി ഇതുപോലെ കേരളത്തിന്റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ ...ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നല്ല ഭംഗിയായി നമുക്കിട്ട് വച്ചു എന്നാണ് എനിക്ക് തോന്നുന്നത്," എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
അതേസമയം എം എം മണിയുടെ പ്രസ്താവനയെ മറ്റ് സിപിഎം നേതാക്കൾ തള്ളിയിരുന്നു. പ്രസ്താവന തെറ്റാണെന്നും അദ്ദേഹത്തെപ്പോലുള്ളൊരു തൊഴിലാളി നേതാവും പാര്‍ട്ടിയുടെ സമന്നത നേതാവും അത്തരം പരാമര്‍ശം നത്താന്‍ പാടില്ലായിരുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. എം എം മണിയുടെ ശൈലിയില്‍ അദ്ദേഹം പറഞ്ഞതാണ്. താഴേക്കിടയില്‍നിന്ന് സമരപോരാട്ടങ്ങളിലൂടെ വളര്‍ന്നുവന്ന വ്യക്തി അങ്ങനെയൊരു പരാജയം ഉണ്ടായതുകൊണ്ട് സാമൂഹികപരമായും സാമ്പത്തികപരമായും പിന്നാക്കം നില്‍ക്കുന്ന ഒരു ജനവിഭാഗത്തെയും ഒരു രൂപത്തിലും ആക്ഷേപിക്കാന്‍ പാടില്ല. അത് സിപിഎമ്മിൻ്റെ നയമല്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.എം എം മണിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ മുഴുവൻ ജനങ്ങളെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാവ് എം എം മണിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയും പ്രതികരിച്ചിരുന്നു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ക്ഷേമ പെൻഷനുകളും ആനുകൂല്യങ്ങളും സർക്കാരിൻ്റെ ഔദാര്യമാണെന്ന മണിയുടെ അവകാശവാദം അടിസ്ഥാന രഹിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങളെ സിപിഎമ്മിൻ്റെ ഔദാര്യമായി വ്യാഖ്യാനിക്കുന്നതും ചിത്രീകരിക്കുന്നതും കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണ്. ഇത്തരം സിപിഎം നേതാക്കൾ ജനവിധിയെ മാനിക്കുന്നവരോ, അതിൽ നിന്ന്പാഠം പഠിക്കുന്നവരോ അല്ല. സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ് മണിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും കെപിസിസി പ്രസിഡൻ്റ് പ്രതികരിച്ചിരുന്നു.
https://www.worldm.news/keralam/mm-mani-reacts-to-the--12890