മോദിക്ക് ഒമാനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ' ബഹുമതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ദി ഫസ്റ്റ് ക്ലാസ് ഓഫ് ദി ഓർഡർ ഓഫ് ഒമാൻ' നല്‍കി ആദരിച്ച് ഒമാന്‍. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ആണ് ബഹുമതി നല്‍കി ആദരിച്ചത്. ബഹുമതി ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിന്ദിച്ചു. സമൂഹ മാധ്യമമായ എക്‌സ് വഴിയാണ് അമിത് ഷാ മോദിക്ക് അഭിനന്ദനം അറിയിച്ചത്.
"ഒമാനിന്‍റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ദി ഫസ്റ്റ് ക്ലാസ് ഓഫ് ദി ഓർഡർ ഓഫ് ഒമാൻ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് നൽകപ്പെട്ടത്, അദ്ദേഹത്തിന്റെ രാഷ്ട്രതന്ത്ര വൈദഗ്ധ്യത്തിനും ആഗോള നേതാവെന്ന നിലയിലെ അംഗീകാരത്തിനും ലഭിച്ച മഹത്തായ അംഗീകാരമാണ്. പ്രധാനമന്ത്രി മോദി ജിക്ക് തുടർച്ചയായി ലഭിക്കുന്ന ഈ അന്താരാഷ്ട്ര ബഹുമതികൾ, 140 കോടി ഇന്ത്യക്കാരുടെ ശക്തിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ഒരു പരിവർത്തിത രാഷ്ട്രമായി ഉയർന്നുവരുന്നതെയും തെളിയിക്കുന്നു", അമിത് ഷാ എക്‌സിൽ കുറിച്ചു.ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നൽകിയ സംഭാവനകൾ മാനിച്ചാണ് ഒമാൻ ബഹുമതി സമ്മാനിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി ഒമാനിലെത്തിയത്.
എലിസബത്ത് രാജ്ഞി, നെതർലാൻഡ്സിലെ മാക്‌സിമ രാജ്ഞി, ജപ്പാൻ ചക്രവർത്തി അക്കിഹിതോ, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുള്ള എന്നിവരാണ് നേരത്തേ ഈ ബഹുമതി ലഭിച്ചിരുന്നു