"കഴിഞ്ഞ 10 വർഷത്തിൽ കേരളത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തിയത് മോദി സർക്കാർ " :രാജീവ് ചന്ദ്രശേഖർ

    "കഴിഞ്ഞ 10 വർഷത്തിൽ  കേരളത്തിൽ  വികസന പ്രവർത്തനങ്ങൾ  നടത്തിയത്  മോദി സർക്കാർ " :രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെതിരെ ഉന്നയിച്ചിരുന്ന ആരോപണത്തിനെതിരെയാണ് രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്‌ച വിമർശനം നടത്തിയത്."കേന്ദ്രസർക്കാർ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്വയംഭരണത്തെ മനഃപൂർവ്വം നിയന്ത്രിക്കുകയും വികസന സംരംഭങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നു" എന്ന ആരോപണത്തെയാണ് ബിജെപി നേതാവ് ചോദ്യം ചെയ്‌തത്. ഒരു പതിറ്റാണ്ടായി അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ സർക്കാരിൻ്റെ പ്രവൃത്തികൾക്ക് കണക്ക് പറയണമെന്ന് അദ്ദേഹം പറഞ്ഞു.

"10 വർഷമായി മുഖ്യമന്ത്രിയായിരുന്ന ഒരാൾക്ക് തെരഞ്ഞെടുപ്പ് വരുമ്പോൾ അവർ എന്ത് ജോലി ചെയ്‌തുവെന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി മോദി സർക്കാരാണ് നടത്തിയത്. കഴിഞ്ഞ 10 വർഷമായി പിണറായി വിജയൻ നയിക്കുന്നത് അഴിമതി സർക്കാരിനെയാണ്. ശബരിമല ക്ഷേത്രത്തിൽ നിന്ന് 4-4.5 കിലോ സ്വർണം മോഷ്‌ടിക്കപ്പെട്ടു" രാജീവ് ചന്ദ്രശേഖർ പറഞ്ഞു.'ആളുകളെ അക്രമത്തിലേയ്‌ക്ക് നയിക്കുന്നതും അവരെ ആശയക്കുഴപ്പത്തിലാക്കുന്നതുമായ രാഷ്ട്രീയമാണ് അവർ ചെയ്യാൻ ആഗ്രഹിക്കുന്നത്, എന്നാൽ അത് വിജയിക്കില്ല' - ബിജെപി നേതാവ് കൂട്ടിച്ചേർത്തു. കേന്ദ്രം സംസ്ഥാനത്തിൻ്റെ വായ്‌പ പരിധി കൈകാര്യം ചെയ്യുന്നതിനെ മുഖ്യമന്ത്രി വിമർശിച്ചതിന് ശേഷമാണ് ഈ ആരോപണങ്ങൾ വരുന്നത്.കിഫ്ബി വായ്‌പകളെ സംസ്ഥാന കടമായി കണക്കാക്കുന്നത് കേരളത്തിൻ്റെ കടമെടുക്കൽ ശേഷി കുറയ്ക്കുന്നുവെന്ന് പിണറായി വിജയൻ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് ഒരു മെമ്മോറാണ്ടം സമർപ്പിച്ചിട്ടും, കേരളത്തിൻ്റെ അഭ്യർഥനകൾ ഇപ്പോഴും പരിഗണനയിലിരിക്കുന്നതെയുള്ളൂ. കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുർബലപ്പെടുത്തുകയും ഭരണഘടനയുടെ ആർട്ടിക്കിൾ 293(3) ദുരുപയോഗം ചെയ്യുകയും സംസ്ഥാനത്തിൻ്റെ വികസന മാതൃകയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് പിണറായി വിജയൻ ആരോപിച്ചത്.

കൂടാതെ, ശബരിമല സ്വർണപ്പാളി വിവാദത്തിൽ ബുധനാഴ്‌ച കേരളത്തിലെ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. അസ്വസ്ഥതയുണ്ടാക്കുന്ന സംഭവവികാസങ്ങളാണവയെന്ന് അദ്ദേഹം പറഞ്ഞു. "ഒരു അയ്യപ്പ ഭക്തൻ എന്ന നിലയിൽ, മുമ്പ് അനുഭവിച്ച വേദന ഇപ്പോൾ കൂടുതൽ ആഴത്തിലായിരിക്കുന്നു" എന്ന് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്‌തു.ശബരിമലയിൽ നടന്ന കൊള്ള 4.5 കിലോ സ്വർണത്തിനപ്പുറം കടന്നതായി രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. "എൽഡിഎഫ് നിയമിച്ച ദേവസ്വം ബോർഡിൻ്റെ കീഴിൽ, നാല് പഞ്ചലോഹ വിഗ്രഹങ്ങൾ ശബരിമലയിൽ നിന്ന് പുറത്തെടുത്ത് അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലകൾക്ക് വിറ്റതായി ഇപ്പോൾ അന്വേഷണങ്ങൾ വ്യക്തമാക്കുന്നു" എന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം, 2015-ൽ യുഡിഎഫ് ഭരണകാലത്ത് മാറ്റിസ്ഥാപിച്ച പതിനെട്ടാംപടിയുടെ ഭാഗങ്ങൾ കൃത്രിമമായി നിർമിച്ച് കൊള്ളയടിച്ചെന്നും എന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ പറഞ്ഞതുപോലെ, ഒരു ഉണ്ണികൃഷ്‌ണൻ പോറ്റിയേയോ വാസുവിനെയോ അറസ്റ്റ് ചെയ്യുന്നത് കൊണ്ട് അവസാനിക്കുന്നില്ല. കോൺഗ്രസ്-യുഡിഎഫിൻ്റെ കീഴിൽ ആരംഭിച്ചതും സിപിഎം-എൽഡിഎഫിൻ്റെ കീഴിൽ തുടരുന്നതുമായ ഒരു വലിയ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയ ആവർത്തിച്ചു.അതേസമയം, വിവാദം കേരളത്തിൽ ഇതിനകം തന്നെ കാര്യമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ആരെയും സിപിഎം സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.