"ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി" ; ട്രംപ് / "മോദി ട്രംപിനെ ഭയക്കുന്നു ": രാഹുൽ

"ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ല, മോദി ഉറപ്പുനൽകി" ; ട്രംപ് / "മോദി ട്രംപിനെ ഭയക്കുന്നു ": രാഹുൽ

വാഷിങ്ങ്ടൺ : ഇന്ത്യ ,റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.ഇത് റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവെപ്പായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  ചൈനയെയും അതു തന്നെ ചെയ്യാൻ താൻ  പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കയറ്റുമതി ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഡോണൾഡ് ട്രംപ്. “ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല, റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നൽകി,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇതൊരു വലിയ ചുവടുവയ്പ്പാണ്. ഇനി നമ്മൾ ചൈനയെയും അതേ കാര്യം ചെയ്യാൻ പ്രേരിപ്പിക്കും” ട്രംപ് കൂട്ടിച്ചേർ‌ത്തു.ഇന്ത്യയ്ക്ക് കയറ്റുമതി ഉടനടിനിർത്താൻ കഴിയില്ലെന്നും ഇത് “ഒരു ചെറിയ പ്രക്രിയയാണ്, പക്ഷേ ആ പ്രക്രിയ ഉടൻ അവസാനിക്കും” എന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാമർശത്തിൽ ഇന്ത്യയുടെ പ്രതികരണം വന്നിട്ടില്ല.റഷ്യ എണ്ണ വാങ്ങുന്നതിനുള്ള പ്രതികാര നടപടിയായാണ് ഇന്ത്യയ്ക്കുമേൽ അമേരിക്ക കഴിഞ്ഞ ഓഗസ്റ്റിൽ അധികതീരുവ ചുമത്തിയത്.

"പ്രധാനമന്ത്രി മോദി ട്രംപിനെ ഭയപ്പെടുന്നു": രാഹുൽ ഗാന്ധി 

പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ ഭയപ്പെടുന്നുണ്ട് എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.ഇന്ത്യ ,റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്പ്  പ്രഖ്യാപിച്ചതിനു പിറകെയാണ്  സാമൂഹ്യമാധ്യമങ്ങളിൽ 5 കാരണങ്ങൾ ഉദ്ധരിച്ചുകൊണ്ട് രാഹുൽഗാന്ധി  ഇത് വിശദമാക്കുന്നത് .

1. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിനെ അനുവദിക്കുന്നു.

2. ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും അഭിനന്ദന സന്ദേശങ്ങൾ അയയ്ക്കുന്നത് തുടരുന്നു.

3. ധനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം റദ്ദാക്കി.

4. ഷാം എൽ-ഷെയ്ഖിനെ ഒഴിവാക്കി.

5. ഓപ്പറേഷൻ സിന്ദൂരിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വിരുദ്ധമല്ല.