അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിൽ മോഹൻലാലും കമലാഹാസനും പങ്കെടുക്കില്ല.

അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിൽ  മോഹൻലാലും  കമലാഹാസനും പങ്കെടുക്കില്ല.

തിരുവനന്തപുരം:  ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ വെച്ചുനടക്കുന്ന അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിൽ മുഖ്യാതിഥികളായി തീരുമാനിച്ചവരിൽ   മോഹൻലാലും  കമലാഹാസനും പങ്കെടുക്കില്ല.സിനിമാചിത്രീകരണവുമായി  ബന്ധപ്പെട്ടകാരണങ്ങളാൽ വരാൻ പറ്റില്ല എന്നറിയിച്ചതായാണ് വിവരം.  നടൻ മമ്മൂട്ടി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങില്‍ പങ്കാളികളാവും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ച. പരിപാടിയ്ക്ക് ശേഷവും മുന്‍പും കലാപരിപാടികൾ  അരങ്ങേറും.പരിപാടിയുടെ വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചെയര്‍മാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

www.facebook.com/watch/?v=2215570145584439