Keralam
പുരാവസ്തു തട്ടിപ്പ്കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം: "20 കോടിയുടെ വസ്‌തുക്കൾ നഷ്ട്ടപ്പെട്ടു"

എറണാകുളം :പുരാവസ്തു തട്ടിപ്പ്കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണമെന്ന് പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്. പരോളിലുള്ള മോൻസണുമായാണ് പോലീസ് പരിശോധന നടത്തുകയാണ് . 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു എന്ന് മോൻസൺ പോലീസിനെ അറിയിച്ചു . സ്വർണ ഖുറാനുകൾ, വാച്ചുകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മോൻസൺ പറയുന്നു.കഴിഞ്ഞ വർഷം മാർച്ചിലും മോഷണം നടന്നിരുന്നു. മകന്‍ മനസ് മോണ്‍സന്‍ ആണ് എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു