യുപിയില്‍ പള്ളി അടച്ചുപൂട്ടി; ഗേറ്റിന് പുറത്ത് നിസ്‌ക്കരിച്ച്‌ വിദ്യാർഥികളുടെ പ്രതിഷേധം

യുപിയില്‍ പള്ളി  അടച്ചുപൂട്ടി; ഗേറ്റിന് പുറത്ത് നിസ്‌ക്കരിച്ച്‌ വിദ്യാർഥികളുടെ പ്രതിഷേധം

ലഖ്‌നൗ: ചരിത്രപ്രസിദ്ധമായ ലാൽ ബരാദാരി പള്ളി അടച്ചിട്ടതിനെ തുടർന്ന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിൽ വൻ പ്രതിഷേധം. റമാദാൻ മാസത്തിൽ അടച്ചിട്ട പള്ളി വീണ്ടും തുറക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പ്രതിഷേധ സൂചകമായി ഗേറ്റിന് പുറത്ത് വിദ്യാർഥികൾ നമസ്‌കരിക്കുകയും ചെയ്‌തു.പള്ളിക്ക് പുറത്ത് വിദ്യാർഥികൾ നമസ്‌കരിക്കുമ്പോൾ അവർക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങളോ ആക്രമണങ്ങളോ ഉണ്ടാകാതിരിക്കാൻ മറ്റ് വിദ്യാർഥികൾ മനുഷ്യചങ്ങലയായി നിന്നു. ഇതിൻ്റെ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇഫ്‌താർ മാസത്തിൽ പള്ളി അടച്ചിട്ടാൽ നമസ്‌കരിക്കാൻ കഴിയില്ലെന്നും ഇതുവഴി വിദ്യാർഥികളുടെ മതവിശ്വാസങ്ങൾ ലംഘിക്കെപ്പെടുകയാണ് ചെയ്യുന്നതെന്നും ഒരുകൂട്ടം വിദ്യാർഥികൾ പറഞ്ഞു.

ലാൽ ബരാദാരിക്ക് ഏകദേശം 200 വർഷത്തെ പഴക്കമുണ്ടെന്നും പതിറ്റാണ്ടുകളായി മുസ്‌ലിം വിദ്യാർഥികൾ പ്രാർത്ഥനക്കായി ഈ പള്ളിയെയാണ് ആശ്രയിക്കുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. മുൻകൂർ അറിയിപ്പ് ഇല്ലാതെയാണ് ഗേറ്റ് അടച്ചുപൂട്ടിയതെന്നും വിദ്യാർഥികൾ പറഞ്ഞു.അതേസമയം ലാൽ ബരാദാരി കെട്ടിടം തകർന്ന നിലയിലാണെന്നാണ് ഭരണകൂടത്തിൻ്റെ വിശദീകരണം. ചുറ്റും വേലികെട്ടുന്നതിൻ്റെ ഭാഗമായാണ് ഗേറ്റ് അടച്ചതെന്നാണ് ഭരണകൂടം പറയുന്നത്. അടുത്തിടെ കെട്ടിടത്തിൻ്റെ ഒരു ഭാഗം ചെറുതായി തകർന്നിരുന്നുവെന്നും അറ്റകുറ്റപ്പണികളും നിർമാണ പ്രവർത്തനങ്ങളും നടന്നുവരികയാണെന്നും ഭരണകൂടം വ്യക്തമാക്കി.എന്നാൽ പള്ളി തുറക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. സ്ഥിതിഗതികൾ വഷളായതോടെ പ്രദേശം മുഴുവൻ ബാരിക്കേഡ് സ്ഥാപിക്കുകയും വൻ പൊലീസ് സേനയെ ക്യാമ്പസിൽ വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്.ലഖ്‌നൗ: ചരിത്രപ്രസിദ്ധമായ ലാൽ ബരാദാരി പള്ളി അടച്ചിട്ടതിനെ തുടർന്ന് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിൽ വൻ പ്രതിഷേധം. റമാദാൻ മാസത്തിൽ അടച്ചിട്ട പള്ളി വീണ്ടും തുറക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പ്രതിഷേധ സൂചകമായി ഗേറ്റിന് പുറത്ത് വിദ്യാർഥികൾ നമസ്‌കരിക്കുകയും ചെയ്‌തു.

പള്ളിക്ക് പുറത്ത് വിദ്യാർഥികൾ നമസ്‌കരിക്കുമ്പോൾ അവർക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങളോ ആക്രമണങ്ങളോ ഉണ്ടാകാതിരിക്കാൻ മറ്റ് വിദ്യാർഥികൾ മനുഷ്യചങ്ങലയായി നിന്നു. ഇതിൻ്റെ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇഫ്‌താർ മാസത്തിൽ പള്ളി അടച്ചിട്ടാൽ നമസ്‌കരിക്കാൻ കഴിയില്ലെന്നും ഇതുവഴി വിദ്യാർഥികളുടെ മതവിശ്വാസങ്ങൾ ലംഘിക്കെപ്പെടുകയാണ് ചെയ്യുന്നതെന്നും ഒരുകൂട്ടം വിദ്യാർഥികൾ പറഞ്ഞു. 

ലാൽ ബരാദാരിക്ക് ഏകദേശം 200 വർഷത്തെ പഴക്കമുണ്ടെന്നും പതിറ്റാണ്ടുകളായി മുസ്‌ലിം വിദ്യാർഥികൾ പ്രാർത്ഥനക്കായി ഈ പള്ളിയെയാണ് ആശ്രയിക്കുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. മുൻകൂർ അറിയിപ്പ് ഇല്ലാതെയാണ് ഗേറ്റ് അടച്ചുപൂട്ടിയതെന്നും വിദ്യാർഥികൾ പറഞ്ഞു.അതേസമയം ലാൽ ബരാദാരി കെട്ടിടം തകർന്ന നിലയിലാണെന്നാണ് ഭരണകൂടത്തിൻ്റെ വിശദീകരണം. ചുറ്റും വേലികെട്ടുന്നതിൻ്റെ ഭാഗമായാണ് ഗേറ്റ് അടച്ചതെന്നാണ് ഭരണകൂടം പറയുന്നത്. അടുത്തിടെ കെട്ടിടത്തിൻ്റെ ഒരു ഭാഗം ചെറുതായി തകർന്നിരുന്നുവെന്നും അറ്റകുറ്റപ്പണികളും നിർമാണ പ്രവർത്തനങ്ങളും നടന്നുവരികയാണെന്നും ഭരണകൂടം വ്യക്തമാക്കി.എന്നാൽ പള്ളി തുറക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. സ്ഥിതിഗതികൾ വഷളായതോടെ പ്രദേശം മുഴുവൻ ബാരിക്കേഡ് സ്ഥാപിക്കുകയും വൻ പൊലീസ് സേനയെ ക്യാമ്പസിൽ വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്.സംഭവത്തെതുടർന്ന് സാമൂഹിക മത സംഘടനകളും പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. പള്ളി അടച്ചുപൂട്ടിയത് അപലപനീയമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും സംഘടനകൾ പറഞ്ഞു. പള്ളി അടച്ചിടുമ്പോൾ മുസ്‌ലിം വിദ്യാർഥികൾ എവിടെയാണ് നിസ്‌കരിക്കുക എന്നും അവർ ചോദിച്ചു.പന്ത്രണ്ട് വാതിലകളുള്ള കെട്ടിടം എന്നാണ് ബരാദാരി എന്ന വാക്കിൻ്റെ അർത്ഥം. നവാബി കാലഘട്ടത്തിൽ നിർമ്മിച്ച ഈ കെട്ടിടം കോടതി, ഭരണ യോഗങ്ങൾക്കായി ഉപയോഗിച്ചിരുന്നു. മുഗൾ, നവാബി ശൈലികളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഇതിൻ്റെ വാസ്‌തുവിദ്യ.സർവകലാശാല സ്ഥാപിക്കുന്നതിനും മുൻപേ നിലവിലുള്ളതാണ് ഈ ചരിത്ര സ്‌മാരകം. 1920 ൽ സർവകലാശാല സ്ഥാപിതമായതിനുശേഷം ഈ ചരിത്രപ്രധാനമായ കെട്ടിടം കാമ്പസിൽ ഉൾപ്പെടുത്തി. അക്കാദമിക്, ഭരണ പ്രവർത്തനങ്ങൾക്കായി ഇത് ഉപയോഗിക്കുകയും ചെയ്‌തിരുന്നു. പിന്നീട് ലാൽ ബരാദാരി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്‌മാരക പട്ടികയിലായി.