ചായ നൽകാൻ വൈകി: ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

ചായ നൽകാൻ വൈകി: ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം :  നിലമ്പൂർ കൂറ്റമ്പാറയിൽ ചായ നൽകാൻ വൈകിയതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ ബാബുവിന്‍റെ ഭാര്യ രജില (30) ആണ് മരിച്ചത്. സംഭവത്തിൽ ഭർതൃമാതാവ് ശാന്തയെ (72) പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും രജില ചായ നൽകിയില്ല എന്നതായിരുന്നു ശാന്തയെ പ്രകോപിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ വിറക് വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ശാന്ത രജിലയെ വെട്ടുകയായിരുന്നു.രജിലയുടെ മക്കളുടെ മുന്നിൽ വെച്ചായിരുന്നു ഈ അതിക്രമം നടന്നത്. വീട്ടിൽ നേരത്തെയും ഇരുവരും തമ്മിൽ നിരന്തരം കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി അയൽവാസികൾ മൊഴി നൽകി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂർ പോലീസ് ശാന്തയെ കസ്റ്റഡിയിലെടുത്തു. രജിലയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.