ഇടുക്കിയിൽ മഴ ശക്തമായി ! മുല്ലപ്പെരിയാർ ജലനിരപ്പ് ഉയരുന്നു...
ഇടുക്കി: കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാല്‍ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായിഉയർന്നു . നിലവിൽ 139.30 അടിയാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുള്ളതിനാല്‍ സ്‌പില്‍വേ വഴി കൂടുതല്‍ വെള്ളം ഒഴിക്കിവിടാനാണ് തീരുമാനം. അതേസമയം വൃഷ്‌ടി പ്രദേശങ്ങളിടലക്കം കനത്ത മഴ തുടരുന്നതിനാല്‍ ആശയങ്ക ഉയര്‍ത്തുന്നുണ്ട്.നിലവിൽ സ്‌പില്‍വേ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡിൽ 9120 ഘനയടിയാണ്. ഇതിനിടെ, അധികജലം ഒഴുക്കി കളയുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഴുവൻ സ്‌പില്‍വേ ഷട്ടറുകളും ഉയര്‍ത്തുമെന്ന അടിയന്തര മുന്നറിയിപ്പും തമിഴ്‌നാട് ജലവിഭവ വകുപ്പ് വിഭാഗം പുറത്തിറക്കി.പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടാനാണ് തീരുമാനം. 13 ഷട്ടറുകളും ഒന്നര മീറ്റര്‍ ഉയര്‍ത്തിയായിരിക്കും വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. സെക്കന്‍ഡിൽ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തിയിരുന്നു. ശക്തമായ മഴ തുടരുന്നതിനാലാണ് ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ആവശ്യമായ മുന്‍കരുതലുകളും നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ഇടുക്കി ജില്ലയിലെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കനത്ത മഴയിൽ വ്യാപക നാശമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്. കുമിളി മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലും വ്യാപക നാശനഷ്‌ടവുമുണ്ടായി.കുമളി പത്തുമുറി റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം പൂർണമായും തടസപ്പെട്ടു. കുമളി ആനവിലാസം റൂട്ടിലും പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മണ്ണ് ഭാഗികമായി നീക്കി ഗതാഗതം പുനസ്‌ഥാപിച്ചു. നെടുങ്കണ്ടം മേഖലയിൽ രാത്രിയിലും ശക്തമായ മഴ പെയ്‌തു. മേഖലയിൽ ഒരിടത്തും ഇന്നലത്തേതിന് സമാനമായ രീതിയിൽ വെള്ളം കയറിയിട്ടില്ല. കല്ലാർ ഡാം അടച്ചിട്ടില്ല. തുറന്ന നാല് ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. ഒരെണ്ണം മാത്രമാണ് തുറന്നിട്ടുള്ളത്.


