മദ്യപാനത്തെ ചോദ്യം ചെയ്‌തു: ഭർത്താവിൻ്റെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റു ഭാര്യ മരിച്ചു

മദ്യപാനത്തെ ചോദ്യം ചെയ്‌തു:  ഭർത്താവിൻ്റെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റു ഭാര്യ മരിച്ചു

എറണാകുളം: വടക്കൻ പറവൂരിൽ മദ്യപാനിയായ ഭർത്താവ് ഭാര്യയെ ഇരുമ്പു വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പറവൂർ വെടിമറയിൽ ഇന്നലെ വൈകുന്നേരമാണ്  സംഭവം. തോപ്പിൽപറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ ഭാര്യ കോമളം(58) ആണ് മരിച്ചത്. ഉണ്ണികൃഷ്ണനെ പറവൂർ പോലിസ് വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തു. ഉണ്ണികൃഷ്ണനെ പറവൂർ പോലിസ് വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. ഇവരുടെ മാനസിക വൈകല്യമുള്ള  മകൻ ഷിബുവിനും തലയ്ക്ക് മർദ്ദനമേറ്റു. മദ്യപിച്ച് വീട്ടിൽ എത്തിയത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. അടിയേറ്റ്  ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്ന കോമളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.