ഇടുക്കിയിൽ ഗൃഹനാഥനെ സഹോദരൻ്റെ ഇരട്ട പുത്രന്മാർ കഴുത്തറത്ത് കൊലപെടുത്തി

ഇടുക്കിയിൽ ഗൃഹനാഥനെ സഹോദരൻ്റെ ഇരട്ട പുത്രന്മാർ കഴുത്തറത്ത് കൊലപെടുത്തി

ഇടുക്കി: ഇടുക്കിയിൽ ഗൃഹനാഥനെ സഹോദരൻ്റെ ഇരട്ട പുത്രന്മാർ കഴുത്തറത്ത് കൊലപെടുത്തി. നെടുംകണ്ടം തേവാരംമെട്ട് ഭോജൻകമ്പനി സ്വദേശിയായ മുരുകേശൻ (47) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ്റെ മക്കളായ ഇരട്ടകൾ ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ടോടെയായിരുന്നു സംഭവം. മുരുകേശൻ്റെ സഹോദര പുത്രൻമാരായ ഭുവനേശ്വർ, വിഗ്‌നേശ്വർ എന്നിവർ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് പിന്നിലുള്ള കൃത്യമായ കാരണം കണ്ടെത്തേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഒരാൾ മുരുകേശനെ പിടിച്ചു നിർത്തുകയും മറ്റേ ആൾ കൃത്യം നടത്തുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിന് ശേഷം പ്രതികൾ രണ്ട് വഴിയ്ക്ക് ഓടി രക്ഷപെട്ടുവെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.കൊലപാതകം നടത്തിയ ശേഷം ഭുവനേശ്വർ എന്നയാള്‍ സമീപത്തെ കടയിൽ സിഗരറ്റും വാങ്ങിയ ശേഷമാണ് രക്ഷപെട്ടത്. കൊലപാതകം നടത്തിയ ശേഷം മുരുകേശൻ്റെ ഫോൺ ഉപയോഗിച്ച് കൃത്യം നടത്തിയ വിവരം ഇയാൾ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയും ചെയ്‌തു. സാമ്പത്തിക തർക്കമാണ് കൊലയ്ക്കു പിന്നിൽ എന്നാണ് പ്രാഥമിക വിവരം. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

കൃത്യം നടക്കുന്ന സമയം മുരുകേശനും കൊച്ചുമകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അഞ്ച് വയസ് പ്രായമുള്ള കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം ഇരുവരും ചേർന്ന് മുരുകേശൻ്റെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവത്തിന്‌ ശേഷം കടന്ന് കളഞ്ഞ പ്രതികളെ സമീപ പ്രദേശത്തു നിന്നും നാട്ടുകാരുടെ സഹായതോടെ പൊലിസ് നടത്തിയ തെരച്ചിലിൽ കണ്ടെത്തുകയായിരുന്നു.

''തമിഴ്‌നാട് സ്വദേശിയായ മുരുകനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പ്രതികളായ ഇരട്ട സഹോദരങ്ങള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ ഇവരെ പിടികൂടുകയായിരുന്നു. കൊലപാതകം നടക്കുമ്പോള്‍ അഞ്ച് വയസുകാരിയായ കൊച്ചുമകള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു'' - പൊലീസ് പറഞ്ഞു.