ഡൽഹി വെടിവെപ്പ് : വെടിയേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു

ഡൽഹി വെടിവെപ്പ് : വെടിയേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ നന്ദ് നാഗ്രിയില്‍ ഇന്നലെ വെടിയേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു. നന്ദ് നാഗ്രിയില്‍ താമസിക്കുന്ന മുഹമ്മദ് ഉമര്‍ ദീനാണ് മരിച്ചത്. ഇന്നലെ നന്ദ് നാഗ്രി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഡെ സ്‌കൂൾ പരിസരത്ത് വച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്.

സ്‌കൂള്‍ പരിസരത്ത് നിന്നും വെടിയേറ്റ ഇയാളെ കുടുംബാംഗങ്ങള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മുഹമ്മദ് ഉമര്‍ ദിന്‍ മരിക്കുകയായിരുന്നു. സംഭവ വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുടുംബം ഉമറിനെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.സംഭവത്തിന് പിന്നാലെ ഫോറന്‍സിക് വിദഗ്‌ധരെത്തി സ്ഥലത്ത് പരിശോധന നടത്തി. വെടിവയ്‌പ്പിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം അക്രമിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മേഖലയിലെ സിസിടിവി അടക്കമുള്ളവ പരിശോധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ അന്വേഷണം ഊര്‍ജിതമാണെന്ന് പൊലീസ് അറിയിച്ചു.