ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടശേഷം രക്ഷപ്പെടാൻ ശ്രമിച്ച അന്യസംസ്ഥാനത്തൊഴിലാളി അറസ്‌റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടശേഷം രക്ഷപ്പെടാൻ ശ്രമിച്ച അന്യസംസ്ഥാനത്തൊഴിലാളി അറസ്‌റ്റിൽ

കോട്ടയം: ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടശേഷം  കാണാനില്ലെന്ന്  പൊലീസില്‍ പരാതി നല്‍കിയ  നാടുവിടാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റുചെയ്തു.പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ സോണിയാണ് ഭാര്യ അല്‍പനയെ കൊലപ്പെടുത്തിയശേഷം സ്വ ദേശത്തേക്ക് രക്ഷപ്പെടുന്നതിനിടയിൽ പിടിയിലായത്.ഇളപ്പുങ്കല്‍ ജങ്ഷനു സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിനോടു ചേര്‍ന്നാണ് മൃതദേഹം കുഴിച്ചുമൂടിയത്. . മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. ആഴം കുറഞ്ഞ കുഴിയിലായിരുന്നു മൃതദേഹം. പൊലീസ് പ്രതിയുമായി സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ദുര്‍ഗന്ധം പുറത്തേക്ക് വമിക്കുന്നുണ്ടായിരുന്നു.ഭാര്യയ്ക്ക്  മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൻ്റെ പേരിൽ  വഴക്കുണ്ടാകുകയും തുടർന്ന്  കമ്പിപ്പാരകൊണ്ട് അൽപ്പനയുടെ തലക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്ന് സോണി പൊലീസിന് മൊഴിനൽകി .