"സിപിഎം നേതാക്കൾ ജയിലിൽ കിടക്കുന്നത് കണ്ട് എംവി ഗോവിന്ദന് സമനില തെറ്റി" :വിഡി സതീശൻ

"സിപിഎം നേതാക്കൾ ജയിലിൽ കിടക്കുന്നത് കണ്ട് എംവി ഗോവിന്ദന് സമനില തെറ്റി" :വിഡി സതീശൻ

തിരുവനന്തപുരം : സിപിഎം നേതാക്കൾ ജയിലിൽ കിടക്കുന്നത് കണ്ട് എംവി ഗോവിന്ദന് സമനില തെറ്റിയ അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരിഹസിച്ചു. എംവി ഗോവിന്ദൻ പറയുന്ന കാര്യങ്ങളുടെ കണക്ഷൻ വിട്ടുപോകുന്നുണ്ട്. അദ്ദേഹം എന്താണ് പറയുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. എസ്‌ഐടിയെ തടയാൻ മാത്രം കരുത്തുറ്റതാണ് പ്രതിപക്ഷം എന്ന് പറഞ്ഞതിന് അദ്ദേഹം ഗോവിന്ദന് നന്ദി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ കട്ടിളപ്പാളികൾക്ക് മുകളിലുള്ള ശിവരൂപം, വ്യാളിരൂപം എന്നിവ ആലേഖനം ചെയ്തിട്ടുള്ള പ്രഭാമണ്ഡലത്തിലെ സ്വർണവും നഷ്ടമായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സ്വർണം കൊള്ളയടിച്ചതായി വ്യക്തമാക്കുന്ന ഈ വിവരങ്ങൾ എസ്‌ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിയിൽ ചേർന്നു എന്ന വാർത്ത വിഡി സതീശൻ നിഷേധിച്ചു. എട്ട് കോൺഗ്രസ് അംഗങ്ങൾ രാജിവച്ച് ബിജെപിയിൽ ചേർന്നു എന്നത് തെറ്റായ വാർത്തയാണ്. ഒരൊറ്റ കോൺഗ്രസ് പഞ്ചായത്ത് അംഗം പോലും ബിജെപിയിൽ പോയിട്ടില്ലെന്നും ഒരാൾ പോലും പാർട്ടി വിട്ടിട്ടില്ലെന്നും അവിടെ സ്വതന്ത്രരെ പിന്തുണയ്ക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ താൽപ്പര്യം സംരക്ഷിക്കുന്നു: കെസി വേണുഗോപാൽ

ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഈ കേസ് അട്ടിമറിക്കപ്പെടുമായിരുന്നു എന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചത്. നിലവിൽ സർക്കാർ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കടകംപള്ളിയെ ചോദ്യം ചെയ്തത് പോലും നാല് ദിവസത്തിന് ശേഷം പുറത്തറിഞ്ഞത് ഇതിന് തെളിവാണ്. ഹൈക്കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ് പ്രതികൾ ജയിലിലായതെന്നും അദ്ദേഹം പറഞ്ഞു.

https://www.worldm.news/news/mystery-in-pottis-meeting-13458