"നിതിൻ നബിൻ ഇനി എന്റെ ബോസ് ", നിതിൻ നബിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യുഡൽഹി : ബിജെപി ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത നിതിൻ നബിനെ അഭിനന്ദിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി . 'നിതിൻ നബിൻ ഇനി എന്റെ ബോസ് ആയിരിക്കും, ഞാൻ ഒരു പ്രവർത്തകനും,''  മോദി പറഞ്ഞു."ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയുടെ(ബിജെപി) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിതിൻ നബിനെ ഞാൻ അഭിനന്ദിക്കുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ സംഭാവന നൽകിയ എല്ലാ മുൻ അധ്യക്ഷന്മാർക്കും ഞാൻ നന്ദി പറയുന്നു," അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ദേശീയ അധ്യക്ഷനായി നബിൻ ഇന്ന്  ഔദ്യോഗികമായി ചുമതലയേറ്റു. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ പിൻഗാമിയായാണ് 45കാരനായ നബിൻ ചുമതലയേറ്റെടുത്തത്.ഈ വർഷം നടക്കാനിരിക്കുന്ന പ്രധാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സംഘടനാ ശക്തിയിലും തലമുറ മാറ്റത്തിലും ബിജെപി ഊന്നൽ നൽകുന്നതിന്റെ സൂചനയായാണ് നബിന്റെ നിയമനത്തെ വിലയിരുത്തുന്നത്.