Maharashtra
നെടുംകുന്നം ഗോകുൽദാസും സംഘവും വീണ്ടും ഹഡപ്സർ ക്ഷേത്രത്തിൽ നാദവിസ്മയം തീർക്കുന്നു

പുണെ: നാദസ്വരത്തിൽ നാദവിസ്മയം തീർക്കുന്ന നെടുംകുന്നം ഗോകുൽദാസും സംഘവും പൂനെ ഹഡപ്സർ ക്ഷേത്രത്തിൽ ഇന്ന് വീണ്ടും നാദസംഗമം ഫ്യൂഷൻ പരിപാടി അവതരിപ്പിക്കും.പ്രേക്ഷകർ ഒരിക്കൽ നെഞ്ചിലേറ്റിയ പരിപാടി, കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുവാനായി ഇന്ന് വൈകുന്നേരം (നവംബർ 24 ) 7 മണി മുതൽ ക്ഷേത്രത്തിൽ വീണ്ടും അവതരിപ്പിക്കും.യുവ കലാപ്രതിഭ നെടുംകുന്നം ഗോകുൽദാസ് (നാദസ്വരം) സന്തോഷ് തോട്ടക്കാട് (തവിൽ) സതീഷ് കൃഷ്ണ (വയലിൻ) മധുഹുതൻ പിള്ള, പൂണെ(തബല) ബോബൻ, പൂണെ (കീബോർഡ്) എന്നിവർ അണിയിച്ചൊരുക്കുന്ന നാദവിസ്മയം ഭഗവത് തൃപ്പാദത്തിലേക്ക് സമർപ്പിച്ചിരിക്കുന്നത് ഹഡപ്സർ വനിത ഭക്തജനസംഘമാണ്. ശേഷം ലഘുഭക്ഷണവും ഉണ്ടാകും. വിവരങ്ങൾക്ക് :8999864628