നാഷണൽ ടെസ്‌റ്റിങ് ഏജൻസി ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

നാഷണൽ ടെസ്‌റ്റിങ് ഏജൻസി  ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ  പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ മെയിൻ 2026 ലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ രണ്ട് സെഷനുകളിലായി നടത്തും. ആദ്യ ടെസ്‌റ്റ് 2026 ജനുവരിയിലും, അടുത്തത് 2026 ഏപ്രിലിലും നടക്കും. 2026 ജനുവരി 21 നും 30 നും ഇടയിലായിരിക്കും ആദ്യ സെഷൻ. രണ്ടാമത്തേത് 2026 ഏപ്രിൽ 1 നും 10 നും ഇടയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.അപേക്ഷകൾ സമർപ്പിക്കാനുള്ള പ്രക്രിയ 2026 ജനുവരി അവസാന ആഴ്‌ച ആരംഭിക്കും. ഉദ്യോഗാർഥികൾക്ക് ജെഇഇ മെയിൻസ് പരീക്ഷയ്‌ക്കുള്ള അപേക്ഷകൾ എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in ലൂടെ 'കാൻഡിഡേറ്റ് വിഭാഗം' വഴി അപേക്ഷകൾ സമർപ്പിക്കാം.ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ പ്രക്രിയ സുഗമമായി നടക്കുന്നതിന് ഓരോരുത്തരും അവരുടെ രേഖകൾ കൈയിൽ കരുതണമെന്ന് എൻടിഎ ശുപാർശ ചെയ്യുന്നു. ആധാർ കാർഡ്, UDID കാർഡ് ( വൈകല്യമുള്ളവർക്ക്), കാറ്റഗറി സർട്ടിഫിക്കറ്റ് (EWS/SC/ST/OBC-NCL) എന്നിവ അപേക്ഷാ സമയത്ത് ഉണ്ടായിരിക്കണം.2025 ജനുവരിയിൽ ജെഇഇ മെയിൻ പരീക്ഷയ്ക്ക് അനുവദനീയമായ ശ്രമങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി ബോർഡ് പരിഷ്‌കരിച്ചിട്ടുണ്ട്. ആദ്യ സെഷന് അപേക്ഷിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് രണ്ടാമത്തെ സെഷനിലേക്ക് അപേക്ഷിക്കാൻ സാധിക്കും. ജെഇഇ മെയിൻ 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാൻ jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.