Latest News
നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിൽ

തൃശൂർ :നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ബിജെപിയിൽ ചേർന്നു .മണ്ഡലത്തിൽ മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ശേഷം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐയിൽ നിന്ന് കഴിഞ്ഞ ദിവസം സിസി മുകുന്ദനെ പുറത്താക്കിയിരുന്നു.ഗീതാ ഗോപിയുടേത് 'പെയ്‌മെന്റ് സീറ്റ്' എന്ന് വിമർശിച്ച സിസി മുകുന്ദൻ, പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചു.
നാട്ടിക നിയോജക മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് സിസി മുകുന്ദൻ മുന്നോട്ട് വരികയും "ആര് സഹായിച്ചാലും ഇല്ലെങ്കിലും താൻ മത്സരിക്കുമെന്ന് " പ്രഖ്യാപിക്കുകയും ചെയ്‌തതിനുശേഷം കോൺഗ്രസ്സും ബിജെപിയും അദ്ദേഹത്തെ പിന്തുണയ്ക്കാനായി മുന്നോട്ടുവന്നിരുന്നു .കോൺഗ്രസ്സ് പിന്നീട് പിന്മാറി .