സ്വാഭാവികമരണം ആറുമാസങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു: യുവ ഡോക്റ്ററുടെ മരണത്തിൽ ഭർത്താവായ ഡോക്റ്റർ അറസ്റ്റിൽ

സ്വാഭാവികമരണം ആറുമാസങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു: യുവ ഡോക്റ്ററുടെ മരണത്തിൽ ഭർത്താവായ ഡോക്റ്റർ അറസ്റ്റിൽ

ബെംഗളൂരു: ആറ് മാസം മുൻപ് മരിച്ച യുവ ഡോക്‌ടര്‍ കൃതികയുടെ മരണത്തിൽ വഴിത്തിരിവ്. ബെംഗളൂരു സ്വദേശിനിയായ കൃതികയുടെ (29) മരണവുമായി ബന്ധപ്പെട്ട് ഭർത്താവും സര്‍ജനും കൂടിയായ മഹേന്ദ്ര റെഡ്ഡി അറസ്റ്റില്‍. ആറ് മാസത്തിന് ശേഷമാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്.

ഡെർമറ്റോളജിസ്റ്റായ കൃതികയുടെ മരണം തികച്ചും അസ്വഭാവിക മരണമെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഭർത്താവും സഹ ഡോക്‌ടറും കൂടിയായ മഹേന്ദ്ര റെഡ്ഡി. ഈ കേസിൽ 6 മാസത്തിന് ശേഷമാണ് നിർണായക കണ്ടെത്തലിലൂടെ പൊലീസ് മഹേന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്‌തത്. മറാത്തഹള്ളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.കൃതികയെ അനസ്തെറ്റിക് അമിതമായി കുത്തിവച്ച് മഹേന്ദ്ര റെഡ്ഡി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. അനസ്തെറ്റിക് മരുന്നുകൾ അമിതമായി ഉള്ളിൽ ചെന്നതിനെ തുടർന്ന് കൃതികക്ക് ആരോഗ്യ പ്രശ്‌നങ്ങളും ശ്വസന തടസവും ഉണ്ടായി. ഇതാണ് മരണകാരണമായി തെളിഞ്ഞത്. മരണം സ്വാഭാവികമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചു. ഭാര്യ കൃതികക്ക് അസുഖം ബാധിച്ചതായും ആശുപത്രിയിൽ എത്തിച്ചതായും റിപ്പോർട്ടുണ്ട്. ഡോക്‌ടർമാർ സ്‌ത്രീയെ പരിശോധിച്ച ശേഷം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.എന്നാല്‍, പിന്നീട് ഡോക്‌ടറും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണം ഉയര്‍ന്നു. ഇതിനുപിന്നാലെ, ഡോക്‌ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ചെന്ന് വ്യക്തമാക്കുന്ന അസ്വാഭാവിക മരണ റിപ്പോർട്ട് യുഡിആർ (അൺ നാച്ചുറൽ ഡെത്ത് റിപ്പോർട്ട്) സമർപ്പിച്ചതായി പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. "2025 ഏപ്രിൽ മാസത്തിൽ മാറത്തഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരിച്ചു" എന്നാണ് യുഡിആർ റിപ്പോർട്ട്.എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് മഹേന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്‌തത്. തെളിവുകൾ ശേഖരിച്ച് പൊലീസ് സംഘം എഫ്എസ്എൽ (ഫോറൻസിക്ക് വിഭാഗം) ന് അയച്ചു എന്ന് പൊലീസ് കമ്മിഷണർ പറഞ്ഞു.മരിച്ചയാളുടെ അവയവങ്ങളിൽ സെഡേറ്റീവ് (പ്രൊപ്പോഫോൾ) പദാർഥങ്ങൾ ഉണ്ടെന്ന് അന്വേഷണ വിദഗ്‌ധർ റിപ്പോർട്ട് ചെയ്‌തതായി പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന്, ഇരയുടെ പിതാവ് മാറത്തഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മരുമകൻ ഡോ. മഹേന്ദ്ര റെഡ്ഡി തൻ്റെ മകളെ മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയതാണോ എന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു.പരാതിയുടെ അടിസ്ഥാനത്തിൽ വേഗത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ച് പ്രതിയെ മണിപ്പാലിലെ ഉഡുപ്പിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മഹേന്ദ്രകുമാറിലേക്കാണ് എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നതെന്ന് സിപി സീമന്ത് കുമാർ സിങ് പറഞ്ഞു