ബിഹാറിലെ മഹാവിജയ ആഘോഷത്തിനൊരുങ്ങി എന്‍ഡിഎ . തയ്യാറാക്കുന്നത് അഞ്ഞൂറ് കിലോ ലഡു

പട്‌ന: ബിഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനുമുമ്പ് തന്നെ ആഘോഷ നിറവിലാണ് എൻഡിഎ. പുറത്ത് വന്ന ആദ്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് മേല്‍ക്കൈ പ്രവചിച്ചപ്പോൾ ലഭിച്ചതാണ് ഈ ആത്മവിശ്വാസം. ഇതോടെ നേതാക്കളും പ്രവര്‍ത്തകരും ആഘോഷങ്ങള്‍ക്കായുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
വളരെ ആവേശത്തോടെ ആഘോഷത്തിനുള്ള ലഡു തയാറാക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. 501 കിലോ ലഡു തയാറാക്കിക്കഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ വിജയം സുനിശ്ചിതമാണ്. എന്‍ഡിഎ സര്‍ക്കാര്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തില്‍ തിരിച്ചെത്തും എന്ന് പാട്ടിനേതാക്കളും പ്രവർത്തകരും ഒരുപോലെ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും ചെയ്‌ത പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ ജനതയെ സ്വാധീനിക്കുന്നു.അത് കൊണ്ട് തന്നെയാണ് ഈ ലഡു ഇവിടെ തയാറാകുന്നതെന്ന് ബിജെപി നേതാവ് കൃഷ്‌ണകുമാര്‍ കല്ലു പറയുന്നു.
എന്‍ഡിഎയുടെ പ്രകടനത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേന്ദ്രമന്ത്ര ഗിരിരാജ് സിങ്. ഗുജറാത്ത് കഴിഞ്ഞാല്‍ രാജ്യത്ത് ഇരുപത് വര്‍ഷത്തിനിപ്പുറവും ഒരേ സര്‍ക്കാരിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഏക സംസ്ഥാനം ബിഹാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2010നെക്കാള്‍ വലിയ ഭൂരിപക്ഷമാകും ഇക്കുറി കിട്ടുക എന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വനിതാ വോട്ടര്‍മാരില്‍ ശക്തമായ ആവേശം പ്രകടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു കേന്ദ്രമന്ത്രിയായ നിത്യാനന്ദ് റായും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരില്‍ ഇതേ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു. എന്‍ഡിഎ സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്‍ഡിഎയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വവും മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ കീഴിലുള്ള നല്ല ഭരണവും വോട്ടര്‍മാരെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. കൂറ്റന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടുമെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇരട്ട എന്‍ജിന്‍ സര്‍ക്കാരില്‍ ബിഹാര്‍ ജനത ആത്മവിശ്വാസം അര്‍പ്പിക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു. സംസ്ഥാനത്തെ ഇടിച്ച് താഴ്‌ത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയിലും നിതീഷ് കുമാറിന്‍റെ വികസന അജണ്ടകളിലും വിശ്വാസം അര്‍പ്പിച്ച ജനങ്ങളോട് താന്‍ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യഥാര്‍ത്ഥ ഫലം എക്‌സിറ്റ് പോള്‍ ഫലത്തെ മറികടക്കുമെന്നാണ് ജനതാദള്‍ യുണൈറ്റഡ്(ജെഡിയു) നേതാവ് രാജീവ് രഞ്ജന്‍ പ്രസാദിന്‍റെ പ്രവചനം. ഒരിക്കല്‍ കൂടി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തും. അദ്ദേഹത്തിന്‍റെ ഇരട്ടഎന്‍ജിന്‍ സര്‍ക്കാരിന്‍റെ ഉദ്യമങ്ങളും പ്രവര്‍ത്തനങ്ങളും വോട്ടര്‍മാരെ പ്രത്യേകിച്ച് വനിതാ വോട്ടര്‍മാരെ വന്‍തോതില്‍ സ്വാധീനച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുജനങ്ങളാണ് അത്യന്തികമായി തീരുമാനമെടുക്കുന്നവര്‍ എന്ന് ബിഹാര്‍ സര്‍ക്കാരിലെ മന്ത്രിയും എച്ച്എഎം ദേശീയ അധ്യക്ഷനുമായ സന്തോഷ് കുമാര്‍ സുമന്‍ പറയുന്നു. അവര്‍ പ്രകടിപ്പിച്ച ഒരു ആവേശം വിലയിരുത്തിയാല്‍ തങ്ങള്‍ക്ക് 2010ലേതിനെക്കാള്‍ വലിയ നേട്ടം ഇക്കുറി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊള്ളയായ വാഗ്‌ദാനങ്ങളും നടപ്പാക്കാനാകാത്ത തന്ത്രങ്ങളും നല്‍കിയ, എടുത്തുകാട്ടാന്‍ ഒരു നേതാവ് പോലും ഇല്ലാത്ത ഇന്ത്യാ സഖ്യം നിലംപതിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് ഘട്ടങ്ങളിലായി നടന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്. നവംബര്‍ ആറിന് നടന്ന ഒന്നാ ഘട്ട വോട്ടെടുപ്പില്‍ 65.08ശതമാനമായിരുന്നു പങ്കാളിത്തം. നവംബര്‍ പതിനൊന്നിന് നടന്ന രണ്ടാം ഘട്ട പോളിങില്‍ 69.12 ശതമാനം പങ്കാളിത്തമുണ്ടായി. ആകെ വോട്ടര്‍മാരുടെ പങ്കാളിത്തം 67ശതമാനം കടന്നു. ഈ വന്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ആര്‍ക്ക് ഗുണകരമായിയെന്ന് ഏതാനും മണിക്കൂറുകൾക്കകം അറിയാം .