നീറ്റ് പിജി 2025, മൂന്നാംഘട്ട അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

നീറ്റ് പിജി 2025, മൂന്നാംഘട്ട അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: 2025-26 അധ്യന വർഷത്തേക്കുള്ള മെഡിക്കൽ ബിരുദാനന്തര ബിരുദ പ്രേഗ്രാമുകളുടെ മൂന്നാംഘട്ട അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. സീറ്റ് മാട്രിക്‌സ് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയാണ് അഖിലേന്ത്യാ തലത്തിലുള്ള പ്രവേശനത്തിനുള്ള അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചത്.

മെഡിക്കൽ എംഡി/എംസ്, ഡിഎൻബി എന്നിവയിലേക്കുള്ളത് ഉൾപ്പെടെ പുതിയതായി ചേർത്ത ഒഴിവുകൾ അടക്കമാണ് മൂന്നാംഘട്ട അലോട്ട്മെൻ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയതായി ചേർത്ത 292 സീറ്റുകൾ ഉൾപ്പെടെ 10,101 സീറ്റുകൾ മൂന്നാംഘട്ട അലോട്ട്മെൻ്റിൽ ഒഴിവുണ്ട്.

വെർച്വൽ വേക്കൻസി വിഭാഗത്തിൽ 18,076 സീറ്റുകളുണ്ടെന്നും പട്ടികപ്പെടുത്തിയിട്ടുണ്ട്. അലോട്ട്മെൻ്റിൻ്റെ പൂർണ വിവരങ്ങൾക്ക് https://mcc.nic.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ പ്രോഗ്രാമുകളിലെ 2025-’26-ലെ പ്രവേശനങ്ങൾക്ക് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജ്വേറ്റിൻ്റെ മൂന്നാം റൗണ്ട് രജിസ്‌ട്രേഷൻ കഴിഞ്ഞ ദിവസമായിരുന്നു അവസാനിച്ചത്. നീറ്റ് പിജി കൗൺസലിങ്ങിൽ പങ്കെടുക്കാനുള്ള മാര്‍ക്ക് ശതമാനം ഈ വർഷം കുറച്ചിരുന്നു. എന്നാൽ ഈ വർഷം പുതുതായി യോഗ്യതനേടിയവർക്കും പ്രക്രിയയിൽ പങ്കെടുക്കാൻ അവസരം നൽകിയായിരുന്നു സമയക്രമം പുതുക്കിയിരുന്നത്.

നീറ്റ് പിജിയിൽ നിർദിഷ്‌ട ശതമാനത്തിൽ മാർക്ക് നേടി യോഗ്യത തെളിയിച്ചവർ എംസിസിയുടെ സൈറ്റിൽ റജിസ്റ്റർ ചെ‌യ്‌ത് ഓൺലൈനായി കൗൺസിലിങ്ങിൽ പങ്കെടുക്കേണ്ടതുണ്ട്. 2026 ജനുവരി 12 ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വിദ്യാർഥികളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ഔദ്യോഗികമായി അഭ്യർഥിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിഷ്‌കരണം. രാജ്യത്തിൻ്റെ പൊതുജനാരോഗ്യത്തിനും സമൂഹത്തിൻ്റെ വളര്‍ച്ചയ്‌ക്കും ഇത് നിര്‍ണായകമാകും.നിലവില്‍ നീറ്റ് പിജി പ്രവേശനം ന്യായവും സുതാര്യവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ്. ഇത് ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത വര്‍ധിപ്പിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

സംസ്ഥാന തല അലോട്ട്മെൻ്റുകൾ

സംസ്ഥാന തല കൗൺസലിങ് പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. 2026 ജനുവരി 27 മുതൽ ഫെബ്രുവരി ഏഴു വരെയായിരിക്കും മൂന്നാം ഘട്ട നടപടികൾ ഉണ്ടാവുക. പ്രവേശനം ഫെബ്രുവരി 13 നകം ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. സ്ട്രേ വേക്കൻസി ഘട്ടങ്ങൾ ജനുവരി 20 വരെ ഉണ്ടാകുമെന്നും പ്രവേശനം ജനുവരി 28 നകം പ്രവേശനം പൂർത്തിയാകുമെന്നും അറിയിച്ചു.

വിദ്യാർഥികളുടെ സ്വദേശം നോക്കാതെ താഴെപ്പറയുന്ന സീറ്റുകളിലേക്കാണ് എംസിസി സീറ്റ് അലേ‌ാട്ട്മെൻ്റ് നിശ്ചയിക്കുന്നത്. ഓരോ സംസ്ഥാനത്തും 50 ശതമാനം വീതമുള്ള അഖിലേന്ത്യാ തലത്തിലുള്ള സീറ്റുകൾ ഉണ്ടാകും.ബനാറസ് ഹിന്ദു സർവകലാശാല, അലിഗഡ് മുസ്ലീം സർവകലാശാല, ഡൽഹി സർവകലാശാല, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്സ്, വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇഎസ്ഐസി ഹോസ്‌പിറ്റൽ ബസൈഡർപ്പൂർ,ഡൽഹി എന്നിവടങ്ങളിലാണ് 50 ശതമാനം സീറ്റുകൾ ഉള്ളത്. കൽപ്പിത സർവകലാശാലകളിൽ ഉൾപ്പെടെ 100 ശതമാനം സീറ്റാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഒഴിവുള്ള സീറ്റുകൾ

വിഭാഗങ്ങൾ - ഒഴിവുള്ള സീറ്റുകളുടെ എണ്ണം

  • എംഡി അനസ്തേഷ്യോളജി(ക്ലിനിക്കൽ) -689
  • എംഡി ജനറൽ മെഡിസിൻ -567
  • എംഡി പീഡിയാട്രിക്‌ - 510
  • എംഡി പാത്തോളജി -500
  • എംഡി മൈക്രോബയോളജി -359
  • എംഡി ഫിസിയോളജി-356
  • എംഡി ബയോകെമിസ്ട്രി-308
  • എംഡി റേഡിയോ ഡയഗ്നോസിസ്-297
  • എംഡി ഫാർമക്കോളജി-272
  • എംഡി പ്രിവൻ്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ/കമ്മ്യൂണിറ്റി മെഡിസിൻ-393


ഇൻസ്റ്റിറ്റ്യൂട്ട്                                                                ഒഴിവുള്ള സീറ്റുകൾ

  • ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജ്, തുംകൂർ, കർണാടക -100
  • രാജരാജേശ്വരി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ബെംഗളൂരു, കർണാടക- 99
  • ചെട്ടിനാട് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേളമ്പാക്കം, തമിഴ്‌നാട് -86
  • എംഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച്, അംബാല, ഹരിയാന - 85
  • സന്തോഷ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ഗാസിയാബാദ്, ഉത്തർപ്രദേശ് -81
  • ഒസ്‌മാനിയ മെഡിക്കൽ കോളേജ്, ഹൈദരാബാദ്, തെലങ്കാന-80
  • മഹാത്മാഗാന്ധി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പുതുച്ചേരി- 67
  • ഭാരതി വിദ്യാപീഠം (സർവകലാശാലയായി കണക്കാക്കുന്നു) മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, സാംഗ്ലി, മഹാരാഷ്ട്ര -55
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഉത്തർപ്രദേശ് - 56
  • ശ്രീ ബാലാജി മെഡിക്കൽ കോളേജ് ആൻഡ് മെഡിക്കൽ കോളേജ്, ചെന്നൈ, തമിഴ്‌നാട് - 56
  • ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ്, വാർധ, മഹാരാഷ്ട്ര - 78
  • എസിഎസ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, തമിഴ്‌നാട് -74
  • ബിജെ മെഡിക്കൽ കോളേജ്, അഹമ്മദാബാദ്, ഗുജറാത്ത് - 71