നീറ്റ്-യുജി പുനഃപരീക്ഷ : പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ ; വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. അവധിക്കാലത്തിന് ശേഷം സുപ്രീംകോടതി സാധരണ പ്രവർത്തനം പുനരാരംഭിക്കുന്ന ജൂലൈയിൽ ജസ്റ്റിസ് പി എസ് നരസിംഹയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ ഹർജികൾ പരിഗണിക്കുമെന്ന് കോടതി അറിയിച്ചുചീഫ് ജസ്റ്റിസ് സുര്യാകന്തും ജസ്റ്റിസ് വി മോഹനയും ഉൾപ്പെട്ട അവധിക്കാല ബെഞ്ചിൻ്റെതാണ് തീരുമാനം.
നീറ്റ് പുനഃപരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മംഗള കോഹ്ലി സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ നടപടി.നീറ്റ് ഒരു ദേശീയ പരീക്ഷയാണെന്നും ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ചോദ്യപേപ്പർ ചോർന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, കുറ്റക്കാർക്കെതിരെ മാത്രം നടപടിയെടുക്കുകയും അവരുടെ ഫലം റദ്ദാക്കുകയും ചെയ്യണം. പഴയ പരീക്ഷയുടെ ഫലം പുനഃസ്ഥാപിക്കണമെന്നും സ്വാഭാവിക നീതി ഉറപ്പാക്കണമെന്നുമാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. ഉദ്യോഗാർഥികളുടെ പ്രാതിനിധ്യം കണക്കിലെടുത്ത് ജൂൺ 21 ന് പരീക്ഷ നടത്തുന്നതിൻ്റെ സാധ്യത പുനഃപരിശോധിക്കാൻ കേന്ദ്രത്തിനും മറ്റുള്ളവർക്കും നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാനസിക ആഘാതം, ഉത്കണ്ഠ, അനിശ്ചിതത്വം, പരീക്ഷക്ക് തയ്യാറെടുക്കാനുള്ള സമയക്കുറവ്, എന്നിവയെക്കുറിച്ചും ഹർജിയിൽ പറയുന്നുണ്ട്.ഇതെല്ലാം കണക്കിലെടുത്ത് എല്ലാ ഉദ്യോഗാർഥികൾക്കും ആവശ്യമായ തയ്യാറെടുപ്പിന് വേണ്ട സമയം നൽകിയതിന് ശേഷം മാത്രം നീറ്റ് പുനഃപരീക്ഷ മാറ്റിവെയ്ക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, യുവാക്കളുടെ ആശങ്ക സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും ഒരു പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സാഹചര്യം മേൽനോട്ടം വഹിക്കുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രാം കോടതിയെ അറിയിച്ചു. ജുൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷക്ക് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മേത്ത കോടതിയെ അറിയിച്ചു.മെയ് 3 ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന ആരോപണത്തെ തടുർന്ന് പരീക്ഷ സർക്കാർ റദ്ദാക്കിയിരുന്നു. ഇതെ തുടർന്നാണ് ജൂൺ 21 ന് പുനഃപരീക്ഷ നടത്താൻ തീരുമാനമായത്. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ഐടി ആക്ട് സെക്ഷൻ 69 എ പ്രകാരം സർക്കാർ ടെലഗ്രാം അപ്പിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ജൂണ്‍ 22 വരെയാണ് ടെലഗ്രാം ഉപയോഗിക്കുന്നതിനുള്ള വിലക്ക്. ഗ്രൂപ്പുകളിലെ പഴയ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിനുള്ള വിലക്ക് ജൂണ്‍ 30 വരെ തുടരും. നീറ്റ് യുജി ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന തട്ടിപ്പ് ശൃംഖലകള്‍ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആപ്പിന് താത്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.