രജതജൂബിലി ആഘോഷിച്ച് നെരൂൾ SNDP ശാഖായോഗം.
മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിൽപെട്ട നെരൂൾ ശാഖായോഗത്തിൻ്റെ രജതജൂബിലി ആഘോഷം നവിമുംബൈ -നെരൂളിലെ തേർണ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാറിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ വെച്ച് മുംബൈയിലെ ജീവകാരുണ്യമേഖലയിലെ സജീവസാന്നിധ്യമായ ' കെയർ ഫോർ മുംബൈ'യുടെ ചെയർമാനും സീസാഗ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ലോക കേരള സഭ അംവുമായ എം.കെ.നവാസ് , സീഗൾ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുംശ്രീനാരയണ പ്രസ്ഥാനങ്ങളുടെ സഹയാത്രികനും ശിവഗിരി തീർത്ഥാടനത്തിന്റെ വർക്കിങ് ചെയർമാനുമായ ഡോ. സുരേഷ് കുമാർ മധുസൂദനൻ,പയനിയർ ട്രാവൽസ് ഉടമ സി.വി.വിജയൻ എന്നിവരെ ആദരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.കെ.മോഹൻ,വനിതാസംഘം സെക്രട്ടറി ശോഭന വാസുദേവൻ,വനിതാസംഘം യുണിറ്റ് സെക്രട്ടറി വിജയമ്മ മുത്തുരാജ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു ,ശാഖാ സെക്രട്ടറി രതീഷ് ബാബു സ്വാഗതവും വനിതാസംഘം യുണിറ്റ് പ്രസിഡന്റ് രാധിക ഗിരീഷ് നന്ദിയും പറഞ്ഞു .അമൃത ബാബു അവതാരകയായിരുന്നു.
പൊതുസമ്മേളനത്തിന് ശേഷം കോഴിക്കോട് സങ്കീർത്തനയുടെ "പറന്നുയരാനൊരു ചിറക്" എന്ന സാമൂഹ്യ സംഗീത നാടകം അരങ്ങേറി.