കൊച്ചിയിൽ പുതിയ മെട്രോ ഫീഡർ ബസ് സർവീസ് ആരംഭിച്ചു

കൊച്ചിയിൽ പുതിയ മെട്രോ ഫീഡർ ബസ് സർവീസ് ആരംഭിച്ചു

എറണാകുളം : മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി കടവന്ത്ര–പനമ്പിള്ളി നഗർ–കെ.പി. വള്ളോൻ റോഡ് വഴി സർകുലർ ഫീഡർ ബസ് ഇന്ന് മുതൽ സർവീസ് ആരംഭിച്ചു. രാവിലെ 8 മണി മുതൽ വൈകിട്ട് 7.50 വരെ ഈ സർവീസ് ലഭ്യമാകും. പുതിയ സർവീസ് ആരംഭിക്കുന്നത് നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും മെട്രോ യാത്ര കൂടുതൽ എളുപ്പമാക്കാനുമാണ്.കടവന്ത്ര മെട്രോ സ്റ്റേഷൻ മുന്നിൽ നിന്ന് ബസ് യാത്ര ആരംഭിക്കും. മനോരമ ജംഗ്ഷൻ, പനമ്പിള്ളി നഗർ റോഡ്, ജസ്റ്റിസ് കൃഷ്ണയ്യർ റോഡ്, കെ.പി. വള്ളോൻ റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് എന്നിവ വഴി ബസ് മടങ്ങിവരും.