ഹഡപ്സര്‍ ക്ഷേത്രത്തിന് പുതിയ ഭാരവാഹികള്‍

പൂണെ : ഹഡപ്സര്‍ അയ്യപ്പൻ - ദേവി ക്ഷേത്രത്തിൽ നടന്ന ശ്രീ അയ്യപ്പ സേവാ സംഘത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍, 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്‍റ് പി.കെ. സുഗതൻ, വൈസ് പ്രസിഡന്‍റ് രമേഷ് അമ്പലപ്പുഴ, ജനറല്‍സെക്രട്ടറി പി.ആർ. രാധാകൃഷ്ണന്‍ നായർ, ജോയിന്‍റ് സെക്രട്ടറിമാര്‍ രഘുനാഥ ചെട്ടിയാര്‍, രാജീവ് വടക്കേക്കര രാജന്‍, ഖജാന്‍ജി രഘുപ്രസാദ് ജി.എന്‍.
ആഡിറ്റ് ബോര്‍ഡ് അംഗങ്ങളായി പി. രവീന്ദ്രന്‍നായര്‍, രവീന്ദ്രക്കുറുപ്പ്, റ്റി.വി. രാജന്‍ നായരും ഉപദേശക സമിതിഅംഗങ്ങളായി കാര്‍ത്തികേയപ്പണിക്കര്‍, കെ.ജി.സി. പിള്ള, കെ.ജി. ജയമോഹന്‍ നായര്‍, ജി.ആര്‍.സി. നായര്‍, എം.റ്റി. രഘുവും കമ്മിറ്റി അംഗങ്ങളായി കെ.ജി. സഹജന്‍, സന്തോഷ് ശിവരാജന്‍, കെ.പി. നായര്‍, എം.വി. പരമേശ്വരന്‍, എ. സതീശന്‍, കെ.എസ്. രമേശ്, എം.സി. രാധാകൃഷ്ണന്‍, മോഹനന്‍ നായര്‍ എന്നിവരേയും തിരഞ്ഞെടുത്തു.
യോഗത്തിൽ പ്രസിഡന്റ് റ്റി.വി. രാജൻ നായർ അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോട്ട് ആക്ടിംഗ് സെക്രട്ടറി എം.റ്റി. രഘു അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ വരവ് ചിലവ് കണക്കുകൾ ഖജാൻജി രവീന്ദ്ര കുറുപ്പ് പൊതുയോഗത്തിൽ അവതരിപ്പിച്ചത്, സഭ ഐക്യകണ്ഠേന പാസ്സാക്കി. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വരണാധികാരികളായി കെ.ജി.സി. പിള്ളയും റെന്നീഷ് രവീന്ദ്രനും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.