പുന്നോൽ മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

പുന്നോൽ മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

കണ്ണൂർ : തലശ്ശേരി പുന്നോൽ മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭരണസമിതി നിയമപരമായി നിലവിൽ വന്നു. റിട്ടേണിങ് ഓഫീസർമാരായ അഡ്വ.സുഹൈബ് കെ.,അഡ്വ. അബ്ദുൽ നാസ്സർ സി.കെയും എന്നിവർ നടത്തിയ തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.കെ. പി.അബ്ദുൾ ഗഫൂർ( പ്രസിഡന്റ് ), (ജനറൽ സെക്രട്ടറി)ബഷീർ പറക്കാട്ട്(ഖജാൻജി എന്നിവരേയും വൈസ് പ്രസിഡന്റുമാരായി ഹനീഫ പി. കെ,കെ. പി. അബൂബക്കർ ,റഹീം എം. പി.എന്നിവരെ വൈസ്പ്രസിഡന്റുമാരായും സമീർ എം. പി.,അഫ്സൽ എ. പി,റാസിക് അലി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 25 അംഗങ്ങളടങ്ങിയ ഭരണസമിതി അംഗങ്ങളെ  ഐകകണ്ഠ്യേനയാണ്‌ തിരഞ്ഞെടുത്തതെന്ന്  നിയുക്ത പ്രസിഡന്റ് കെ. പി. അബ്ദുൾ ഗഫൂർ അറിയിച്ചു:

(എട്ട് വർഷമായി കേസുകളുടേയും തർക്കങ്ങളുടേയും പേരിൽ കമ്മിറ്റിയുടെ പ്രവർത്തനം തടസ്സപ്പെട്ടിരുന്നതായും ഇതുമൂലം സാമ്പത്തികമായും മാനസികമായും വലിയ പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്നും കമ്മിറ്റിയംഗങ്ങൾ തളരാതെ ഒറ്റകെട്ടായി മുന്നോട്ട് പോയതിൻ്റെ  ഫലമായാണ് പുതിയ ഭരണ സമതി രൂപംകൊണ്ടതെന്നും കെ. പി. അബ്ദുൾ ഗഫൂർപറഞ്ഞു .ഈ നീണ്ടകാല ശ്രമത്തിനിടെയിൽ   പിന്തുണയും സഹകരണവും നൽകിയ പ്രവാസികൾക്കും നാട്ടുകാർക്കും  ഹൃദയപൂർവ്വം നന്ദിയും കടപ്പാടും അറിയിക്കുന്നതായി മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.കേരള ഹൈക്കോടതി Waqf (C.R.P) No. 26 of 2025, തീയതി 07/08/2025 എന്ന കേസിൽ നൽകിയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നിയമപരമായി നടത്തപ്പെട്ടതെന്ന് ജനറൽ സെക്രട്ടറി അസീസ് ഹമീദ് പറഞ്ഞു. )