മലയാളം മിഷൻ ബാന്ദ്ര - ദഹിസര്‍ മേഖലക്ക് പുതിയ ഭാരവാഹികള്‍

മലയാളം മിഷൻ  ബാന്ദ്ര - ദഹിസര്‍ മേഖലക്ക് പുതിയ ഭാരവാഹികള്‍

മുംബൈ: മലയാളം മിഷന്‍ ബാന്ദ്ര ദഹിസര്‍ മേഖലയുടെ പൊതുയോഗം ബോറിവലി ഈസ്റ്റില്‍ സിദ്ധാര്‍ഥ് നഗറിലെ സെന്റ്‌ ജോണ്‍സ് ഹൈസ്ക്കൂളില്‍ നടന്നു. ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള വിവിധ മലയാളം മിഷന്‍ പഠനകേന്ദ്രങ്ങളെ പ്രതിനിധീ കരിച്ചുകൊണ്ടുള്ള അദ്ധ്യാപകരും രക്ഷിതാക്കളും പഠനകേന്ദ്ര കമ്മിറ്റി അംഗങ്ങളും പൊതുയോഗത്തില്‍ പങ്കെടുത്തു. മലയാളം മിഷന്‍ മേഖല കണ്‍വീനര്‍ പ്രദീപ്‌കുമാര്‍ സ്വാഗതമാശംസിച്ചു. റീന സന്തോഷ്‌ അധ്യക്ഷം വഹിച്ച ചടങ്ങില്‍ മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിൻ്റെ  നിരീക്ഷകനായി ചാപ്റ്റര്‍ പ്രസിഡന്റ്‌ ആര്‍.ഡി.ഹരികുമാറാണ്  പങ്കെടുത്തത്. 


മേഖല കണ്‍വീനര്‍ പ്രദീപ്‌കുമാര്‍ മേഖലയുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഗിരിജാവല്ലഭന്‍, ഡോ. ഗ്രേസി വര്‍ഗ്ഗീസ്, അശ്വനികുമാര്‍,  ബീന ജേക്കബ്, റീന സന്തോഷ്‌, സജിത ഹര്‍ഷന്‍, വിദ്യ രാധാകൃഷ്ണന്‍, ബാബു കൃഷ്ണന്‍, വന്ദന സത്യന്‍, വിജീഷ് പൊന്നന്‍, സ്മിത അബു, സരിത സതീഷ്‌, ദീപ അനീഷ്, സിന്ധു പ്രമോദ്, ദീപ്തി രാജീവ്, പ്രദീപ്‌കുമാര്‍,  ശീതള്‍ ശ്രീരാമന്‍  തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന്, അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള മേഖല കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. വന്ദന സത്യന്‍ (പ്രസിഡന്), ശീതള്‍ ശ്രീരാമന്‍ (സെക്രട്ടറി),  ബാബു കൃഷ്ണന്‍ (ട്രെഷറര്‍) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേഖല ഭാരവാഹികള്‍. 

മുംബൈയില്‍ ജനിച്ചു വളര്‍ന്ന്, സഹാര്‍ മലയാളി സമാജം മലയാളം മിഷന്‍ ക്ലാസ്സില്‍ മലയാളം പഠിച്ച് മലയാളം മിഷന്‍റെ  സീനിയർ ഹയർ ഡിപ്ലോമ “നീലക്കുറിഞ്ഞി” പാസായ യുവതിയാണ് മലയാളം മിഷന്‍ ബാന്ദ്ര-ദഹിസര്‍ മേഖലയുടെ പുതിയ സെക്രട്ടറിയായ ശീതള്‍ ശ്രീരാമന്‍. കൂടാതെ ഇപ്പോള്‍ അതേ പഠനകേന്ദ്രത്തില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിക്കുന്നുമുണ്ട്. മലയാളം മിഷന്‍ ബാന്ദ്ര-ദഹിസര്‍ മേഖലയുടെ നേതൃത്വം ഏറ്റെടുക്കുന്ന ശീതള്‍ ശ്രീരാമന്‍ സഹാര്‍ മലയാളി സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും എല്ലാ കലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ശ്ലാഘനീയമായ ഇടപെടലുകള്‍ നടത്തുന്ന ഒരു യുവപ്രതിഭ കൂടിയാണ്. 

വന്ദന സത്യന്‍ നന്ദി പറഞ്ഞു.